Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒത്തുകളിക്കാരന്‍ മണിയടിക്കുകയോ'; അസറുദ്ദീനും ബിസിസിഐയ്ക്കുമെതിരെ ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20 ട്വന്റി മത്സരത്തിന് മുന്‍പ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച മണിയടിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെതിരെയും ബിസിസിഐയ്‌ക്കെതിരെയും മുന്‍താരം ഗൗതം ഗംഭീര്‍. ഒത്തുകളിയെ തുടര്‍ന്ന് വിലക്കിലായിരുന്ന അസറുദ്ദീനെ ഇതിന് നിയോഗിച്ചതാണ് ഗംഭീറിനെ ചൊടിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ വ്യക്തമാണ്.

അഴിമതിക്കാര്‍ക്കെതിരേയും ഒത്തുകളിക്കാര്‍ക്കെതിരേയും ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പറയുന്നവര്‍ അസറുദ്ദീനെ പോലെ ഒരാളെ ഇത്തരം കാര്യം എല്‍പ്പിച്ചത് ശരിയായില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ഇതിനോട് പ്രതികരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്നും ബി.സി.സി.ഐയുടേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റേയും അംഗങ്ങള്‍ എന്നോട് ക്ഷമിക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കി.

azhar

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസഹറുദ്ദീന് അനുവാദം കൊടുത്തതിനെതിരെയും ഗംഭീര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അവിശേക് ഡാല്‍മിയയ്‌ക്കൊപ്പമായിരുന്നു അസറുദ്ദീന്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച മണിയടിച്ച് കാണികളേയും താരങ്ങളേയും മത്സരത്തിലേക്ക് സ്വാഗതം ചെയ്തത്.

2000-ത്തിലെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട അസറുദ്ദീനെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2012 നവംബറില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി താരത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിന് ശേഷമാണ് ബിസിസിഐ താരത്തെ സഹകരിപ്പിച്ച് തുടങ്ങിയത്. ഈ വര്‍ഷം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബി.സി.സി.ഐ അസ്ഹറിന് അനുവാദവും നല്‍കിയിട്ടുണ്ട്.

ചരിത്രം തിരുത്തും ഈ രോഹിത്പ്പട!!! പോരായ്മകളുണ്ട്, പക്ഷേ പരിഹരിക്കാം; വിന്‍ഡീസിനെ എഴുതി തള്ളേണ്ട

Story first published: Monday, November 5, 2018, 14:34 [IST]
Other articles published on Nov 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+