ധോണിക്ക് കൈ കൊടുത്തു; തെളിവുമായി ഗംഭീര്‍, ചമ്മി നാശമായി മാധ്യമങ്ങള്‍!
ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ വൈസ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറും തമ്മില്‍ എന്തെങ്കിലും അടി നടക്കുന്നുണ്ടോ എന്ന് നോക്കി നടക്കുകയാണ് മാധ്യമങ്ങള്‍. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ധോണിയും ഗംഭീറും തമ്മില്‍ അത്ര രസത്തിലല്ല കാര്യങ്ങള്‍ എന്ന് പണ്ട് മുതലേ ഒരു ശ്രുതിയുണ്ട്. ഗംഭീര്‍ ടീമിന് പുറത്താകാന്‍ പോലും കാരണം ധോണിയുമായുള്ള പ്രശ്‌നങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.
ഗംഭീര്‍ ധോണിക്ക് കൈകൊടുക്കാതെ നടന്നുനീങ്ങി എന്ന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അധികമൊന്നും ശ്രദ്ധിക്കാതെ മറ്റ് മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കാന്‍ കാരണം ഈ ട്രാക്ക് റെക്കോര്‍ഡ് തന്നെയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ തോല്‍പിച്ച ശേഷമാണ് ദില്ലി ക്യാപ്റ്റന്‍ ഗംഭീര്‍ ഹസ്തദാനത്തിനായി കൈ നീട്ടിയ ധോണിയെ കണ്ട ഭാവം പോലും വെക്കാതെ നടന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എല്ലാ മാധ്യമങ്ങളും ഇത് നന്നായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് തെറ്റി എന്നതിന് തെളിവും കൊണ്ട് വന്നിരിക്കുകയാണ് ഗംഭീര്‍. അത് കാണൂ...

കൈ കൊടുത്തിരുന്നു സര്‍....
ധോണിക്ക് കൈ കൊടുക്കുന്ന ചിത്രം ഗംഭീര്‍ ട്വിറ്ററിലൂടെയാണ് ഷെയര്‍ ചെയ്തത്. ഇത് സംബന്ധിച്ച് രണ്ട് ട്വീറ്റുകളാണ് ഗംഭീര്‍ ചെയ്തത്.

വെറുതെ ഷെയര്‍ ചെയ്തതല്ല
കാര്യങ്ങള്‍ ശരിയായി ചെക്ക് ചെയ്യാത്തതിന് മാധ്യമങ്ങളെ നല്ലത് പോലെ വിമര്‍ശിച്ചായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. മാധ്യമങ്ങളേ വളരൂ എന്നായിരുന്നു ഗംഭീറിന്റെ ഉപദേശം.

മോദി - ഷെരീഫ് കൈ കൊടുക്കല്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൈ കൊടുത്തതിനെക്കാള്‍ വാര്‍ത്തയുണ്ടാക്കി ഈ ഹസ്തദാനം എന്നാണ് ഗംഭീര്‍ പറയുന്നത്.

വൈറലായ ചിത്രം
വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ദില്ലി ജാര്‍ഖണ്ഡിനെ 99 റണ്‍സിനാണ് തോല്‍പിച്ചത്. കളിക്ക് ശേഷം ഹസ്തദാനത്തിനായി കൈ നീട്ടിയ ധോണിയെ മറികടന്ന് ഗംഭീര്‍ പോകുന്നു എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിച്ചത്.

ധോണിയെ മാത്രം ഒഴിവാക്കിയോ
ജാര്‍ഖണ്ഡ് ടീമിലെ എല്ലാവര്‍ക്കും കൈ കൊടുത്ത ഗംഭീര്‍ ധോണിയെ മാത്രം ഒഴിവാക്കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications