Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീദിക്ക് 16 വയസിന്റെ മാനസിക വളര്‍ച്ചയെന്ന് ഗംഭീര്‍; വിസ വേണോയെന്ന് അഫ്രീദി

ദില്ലി: മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ആത്മകഥയിലെ ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറുമായുള്ള വാക്‌പോര് തുടരുന്നു. 2007ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ഏകദിനത്തിനിടെയുണ്ടായ സംഭവത്തെ ഓര്‍ത്തെടുത്താണ് അഫ്രീദി തന്റെ ആത്മകഥയായ 'ഗെയിം ചെയ്ഞ്ചര്‍' എന്ന പുസ്തകത്തില്‍ ഗംഭീറിനെ വിമര്‍ശിക്കുന്നത്.

ഇതോടെ ഗംഭീര്‍ അഫ്രീദ് കള്ളം പറയുകയാണെന്നും അദ്ദേഹത്തിന് മാനസിക വളര്‍ച്ചയില്ലെന്നും ആക്ഷേപിച്ച് രംഗത്തെത്തി. പുസ്തകം വിറ്റുപോകാനുള്ള അടവാണിതെന്ന് ഗംഭീര്‍ പറഞ്ഞു. അഫ്രീദിക്ക് 39 വയസായിക്കാണും എന്നാല്‍ മാനസികമായി 16 മാത്രമേ ഉള്ളൂ. എന്റെ റെക്കോര്‍ഡുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

അഫ്രീദി ഗംഭീര്‍ വാക്‌പോര്

അഫ്രീദി ഗംഭീര്‍ വാക്‌പോര്

സിംഗിളെടുക്കാന്‍ ഓടിയ ഗംഭീര്‍ തനിക്കുനേരെ പ്രകോപനമില്ലാതെ ഇടിക്കുകയായിരുന്നെന്ന് അഫ്രീദിയുടെ പുസ്തകത്തില്‍ പറയുന്നു. മോശം വ്യക്തിത്വങ്ങളിലൊന്നാണ് ഗംഭീറിന്റേത്. ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുട്ടിയാണ് താനെന്നാണ് ഗംഭീറിന്റെ വിചാരം. കറാച്ചിയില്‍ ഇത്തരം സ്വഭാവക്കാരെ ഞങ്ങള്‍ മറ്റൊരു പേരിലാണ് വിളിക്കുന്നത്. സന്തോഷമുള്ള പോസീറ്റീവായ ആളുകളെയാണ് തനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണെന്നോ മത്സരക്ഷമത കാണിക്കുന്നവരാണെന്നോ എന്നതൊന്നും പ്രശ്‌നമല്ലെന്നും അഫ്രീദി പറയുന്നുണ്ട്. റെക്കോഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി ഗംഭീറിന് ഒട്ടേറെയുണ്ടെന്നും അഫ്രീദി വിലയിരുത്തി.

തന്റെ റെക്കോര്‍ഡ് ജനങ്ങള്‍ തീരുമാനിക്കും

തന്റെ റെക്കോര്‍ഡ് ജനങ്ങള്‍ തീരുമാനിക്കും

എന്നാല്‍ ഐസിസിയുടെ മികച്ച ടെസ്റ്റ് കളിക്കാരനെന്ന അവാര്‍ഡ് വാങ്ങിയവനാണ് താനെന്ന് ഗംഭീര്‍ തിരിച്ചടിച്ചു. ടെസ്റ്റ് പരമ്പരയും ലോകകപ്പും നേടിയിട്ടുണ്ട്. ഞാന്‍ രാജ്യത്തിനുവേണ്ടി എന്താണ് നല്‍കിയതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ചിലര്‍ മാനസികമായി വളര്‍ച്ചയില്ലാത്തവരാണ്. അവര്‍ക്ക് മാനസികരോഗത്തിനുള്ള ചികിത്സയാണ് വേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.

മനോരോഗമെന്ന് അഫ്രീദിയും ഗംഭീറും

മനോരോഗമെന്ന് അഫ്രീദിയും ഗംഭീറും

ഇന്ത്യ ഇപ്പോഴും പാക്കിസ്ഥാന് മെഡിക്കല്‍ ആവശ്യത്തിനായി വിസ അനുവദിക്കുന്നത്. താങ്കളെ മനോരോഗത്തിന് ചികിത്സിക്കാന്‍ താന്‍ വ്യക്തിപരമായി സഹായിക്കാമെന്നും ഗംഭീര്‍ പറയുന്നുണ്ട്. അതേസമയം, ഗംഭീറിനാണ് മാനസിക പ്രശ്‌നമെന്നും തന്റെ ആശുപത്രിയില്‍ അതിന് ചികിത്സ നല്‍കാമെന്നും അഫ്രീദി പ്രതികരിച്ചു. ഗംഭീറിന്റെ വിസ ശരിയാക്കാമെന്നും അഫ്രീദിയുടെ വാഗ്ദാനമുണ്ട്.

ഗംഭീറിനെതിരെ പാഡി അപ്ടണും

ഗംഭീറിനെതിരെ പാഡി അപ്ടണും

ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടണ്‍ തന്റെ പുസ്തകത്തില്‍ വിമര്‍ശിച്ചിരുന്നു. ഗംഭീറിന്റെ മാനസികനില ശരിയല്ലായിരുന്നെന്നാണ് മുന്‍ പരിശീലകന്‍ പറയുന്നത്. മാനസികമായി ഏറ്റവും അസ്ഥിരമായ വ്യക്തിത്വതമുള്ള താരമാണ് ഗംഭീറെന്ന് അപ്ടണ്‍ പറയുന്നു. ഗംഭീറിന്റെ മാനസികാവസ്ഥ വളരെ നെഗറ്റീവാണ്. മാത്രമല്ല ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനു കുറവാണെന്നും അപ്ടണ്‍ കുറിച്ചു.


Story first published: Sunday, May 5, 2019, 14:50 [IST]
Other articles published on May 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+