Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റിലും ഏകദിനത്തിലും കോലിയുടെ ക്യാപ്റ്റന്‍സിയെ ഒരിക്കലും ചോദ്യം ചെയ്യില്ല: ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ നായകന്‍ വിരാട് കോലി നായകനെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തം പേരിലുള്ള താരമാണ്. ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹം നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്ന താരമാണ്. ടെസ്റ്റിലും ഏകദിനത്തിലും നായകനെന്ന നിലയില്‍ കോലിക്ക് അസാമാന്യ മികവുണ്ടെങ്കിലും പലപ്പോഴും ടി20യില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പിഴക്കാറുണ്ട്. ഇപ്പോഴിതാ കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

'ഞാന്‍ എപ്പോഴും കോലിയുടെ ടി20യിലെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഏകദിനത്തിലും ടെസ്റ്റിലും കോലിയുടെ ക്യാപ്റ്റന്‍സിയെ ഞാന്‍ ചോദ്യം ചെയ്യില്ല. വിരാട് കോലി നായകനാണ്. അതില്‍ ടീമിലെല്ലാവരും സന്തോഷവാന്മാരുമാണ്. ടെസ്റ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മനോഹരമായി ഇന്ത്യ കളിക്കുന്നുണ്ട്. അവന്റെ കീഴില്‍ ഇന്ത്യ ഇനിയും നേട്ടങ്ങളുണ്ടാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് കളിക്കുന്ന ടീമല്ല'-ഗംഭീര്‍ പറഞ്ഞു.

kohliandgambir

അടുത്ത സൗഹൃദ ബന്ധമില്ലാത്ത താരങ്ങളാണ് കോലിയും ഗംഭീറും. ലഭിക്കുന്ന അവസരങ്ങളിലെല്ലാം കോലിയെ ശക്തമായ ഭാഷയില്‍ ഗംഭീര്‍ വിമര്‍ശിക്കാറുമുണ്ട്. പലപ്പോഴും ടി20 ഫോര്‍മാറ്റിലാണ് കോലിയുടെ ക്യാപ്റ്റന്‍സി കൂടുതല്‍ വിമര്‍ശനം നേരിടുന്നത്. ഐപിഎല്ലില്‍ ഇതുവരെ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ദേശീയ ടീമിനെ ടി20 ഫോര്‍മാറ്റില്‍ മനോഹരമായിത്തന്നെ കോലി നയിക്കുന്നുണ്ട്. 2020ല്‍ ഒരു മത്സരം മാത്രമാണ് ഇന്ത്യ ടി20യില്‍ തോറ്റത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മാത്രമാണ് കോലി കളിച്ചത്. കോലിയുടെ അഭാവത്തിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. ഏകദിന പരമ്പര ഇന്ത്യ തോറ്റപ്പോള്‍ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ അവസാന ന്യൂസീലന്‍ഡ് പര്യടനത്തില്‍ 5-0നാണ് ടി20യില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ നാണം കെടുകയും ചെയ്തു.

ടി20 ഫോര്‍മാറ്റില്‍ കോലിയെ മാറ്റി രോഹിത് ശര്‍മയെ നായകനായി എത്തിക്കണമെന്ന ആവിശ്യം നിരവധി തവണ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രീതി വെച്ച് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി അനുയോജ്യമായിരിക്കില്ല. ഇൗ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് കോലിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇത്രയും മികച്ച ടീമുണ്ടായിട്ടും ഇതുവരെ ലോകകപ്പ് നേടാനാവാത്ത കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണത്തേത്.

Story first published: Tuesday, February 2, 2021, 11:56 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+