വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലി മോശം നായകനല്ല, എന്നാല്‍ മികച്ചവന്‍ രോഹിത് ശര്‍മ- ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമീപകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് നായകസ്ഥാനം. ടി20യില്‍ വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ നായകനാക്കണമെന്നാണ് ഏറ്റവും കൂടുതല്‍ ആവിശ്യം ഉയരുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടം സമ്മാനിച്ച നായകനാണ് രോഹിത് ശര്‍മ. അതേ സമയം ഇന്ത്യക്കുവേണ്ടിയോ ആര്‍സിബിക്കൊപ്പമോ പ്രധാനപ്പെട്ട കിരീടങ്ങള്‍ നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ ടി20 ഫോര്‍മാറ്റില്‍ രോഹിത് ഇന്ത്യന്‍ നായകനാവണമെന്നാണ് ആരാധക പക്ഷം. ഇപ്പോഴിതാ കോലിയോ രോഹിതോ മികച്ച നായകനെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിരാട് കോലി ഒരു മോശം ക്യാപ്റ്റനല്ല. എന്നാല്‍ രോഹിത് ശര്‍മയാണ് മികച്ച ക്യാപ്റ്റന്‍. ഇരുവരുടെയും നായകനെന്ന നിലയിലെ ഗുണത്തില്‍ വലിയ വ്യത്യാസമുണ്ട്. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ പരിഗണിക്കുമ്പോള്‍ എന്തുകൊണ്ട് ഐപിഎല്ലിലെ കണക്കുകളുടെ അടിസ്ഥാന്‍ നായകനെ പരിഗണിച്ചുകൂടാ? എപ്പോഴും ഐപിഎല്ലിനെ താരങ്ങളുടെ കണ്ടെത്താനുള്ള ഒരു മാനദണ്ഡമായി ഉപയോഗിക്കരുത്'-ഗൗതം ഗംഭീര്‍ പറഞ്ഞു.

gautamgambhir-virat-rohit

ആര്‍സിബിക്കൊപ്പം മികച്ച ബാറ്റിങ് റെക്കോഡ് കോലിക്കുണ്ടെങ്കിലും ടീമിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം രോഹിത് ടീമിന് കിരീടങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. ഇത്തവണത്തെ ഓസീസ് പര്യടനം വിരാട് കോലിക്ക് നിര്‍ണ്ണായകമാണ്. കാരണം ഏകദിനവും ടി20യും പരാജയപ്പെട്ടാല്‍ നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ വീണ്ടും സമ്മര്‍ദ്ദമേറും. 2021ലെ ഐപിഎല്‍ ഏപ്രില്‍,മെയ് മാസത്തില്‍ ഇന്ത്യയില്‍ത്തന്നെയാവും നടക്കുക. ഇത് കോലിയുടെ ഭാവി നിശ്ചയിക്കുന്ന ഐപിഎല്ലാവും. കാരണം ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ അടുത്ത തവണ ആര്‍സിബിക്കൊപ്പമുള്ള കോലിയുടെ നായകമികവ് എല്ലാവരും ശ്രദ്ധിക്കും.

രോഹിത് വീണ്ടും മുംബൈയെ കിരീടത്തിലേക്കെത്തിച്ചാല്‍ കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നല്ലതല്ലെന്നാണ് മുന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും കപില്‍ ദേവുമെല്ലാം അഭിപ്രായപ്പെട്ടത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോലി മറ്റൊരു താരത്തിന് കീഴില്‍ കളിക്കാന്‍ ഇനി തയ്യാറാവാനിടയില്ല. 2021ലെ ടി20 ലോകകപ്പ് ഇന്ത്യക്ക് ജയിക്കേണ്ടത് ഏറ്റവും ആവിശ്യം കോലിക്കാണ്. ഇത്രയും മികച്ച ടീമുണ്ടായിട്ടും ഒരു ഐസിസി കിരീടം പോലുമില്ലാത്ത നായകനെന്ന നിലയില്‍ വിരമിക്കാതിരിക്കാന്‍ അടുത്ത വര്‍ഷത്തെ ടി20 കിരീടം നേടേണ്ടത് കോലിക്ക് അഭിമാന പ്രശ്‌നമാണ്.

Story first published: Tuesday, November 24, 2020, 13:12 [IST]
Other articles published on Nov 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X