വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം, കോലിക്ക് പേടിക്കാനില്ല — കാരണം ഗംഭീര്‍ പറയും

ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത അങ്കം. അതും അവരുടെ മണ്ണില്‍ വെച്ച്. ലോക ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിച്ച ടെസ്റ്റ് പരമ്പരകളെല്ലാം ജയിച്ചാണ് വിരാട് കോലിയും സംഘവും മുന്നേറുന്നത്. ഓസ്‌ട്രേലിയയിലും ടീം ഇന്ത്യ വിജയം ആവര്‍ത്തിക്കുമോ? കഴിഞ്ഞതവണ ഐതിഹാസിക ചരിത്രം കുറിച്ചാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങിയത്.

ഓസീസ് പര്യടനം

പന്തു ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ദുര്‍ബലരായി നിന്ന കംഗാരുപ്പടയെയാണ് ഇന്ത്യ അന്ന് നേരിട്ടതെന്ന മറുവാദം ഇപ്പോഴുമുണ്ട്. എന്തായാലും കഴിഞ്ഞതവണത്തെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് ഓസ്‌ട്രേലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. വിലക്കു നീങ്ങി സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്. രണ്ടു പേരും മിന്നും ഫോമില്‍ തുടരുന്നു.

സുശക്തം

നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇവര്‍ത്തന്നെയാകും ഇന്ത്യയുടെ പ്രധാന തലവേദന. സ്മിത്തിനും വാര്‍ണര്‍ക്കും അടിയുറച്ച പിന്തുണ പ്രഖ്യാപിച്ച് യുവതാരം മാര്‍നസ് ലബ്യുഷെയ്‌നും ടീമിലുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കേണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം. ടീം ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിങ് നിര സുശക്തമാണ്. ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയുടെ ആണിക്കല്ലിളക്കാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് കഴിയുമെന്ന് ഗംഭീര്‍ പറയുന്നു.

ഗെയിം പ്ലാൻ

ടെസ്റ്റില്‍ ഇന്ത്യ രചിക്കുന്ന വിജയഗാഥകള്‍ക്ക് പിന്നിലെ സുപ്രധാന പങ്ക് ബൗളര്‍മാര്‍ക്കാണ്. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ഇന്ത്യയുടെ ബൗളിങ് നിര ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. സ്മിത്തിനെയും വാര്‍ണറിനെയും പിടിച്ചുനിര്‍ത്താന്‍ ബുംറ ഉള്‍പ്പെടുന്ന ബൗൡങ് വിഭാഗത്തിന് കഴിയും. ടെസ്റ്റില്‍ ബൗളര്‍മാരാണ് മത്സരങ്ങള്‍ ജയിപ്പിക്കുക, ഗംഭീര്‍ ചൂണ്ടിക്കാട്ടി. എന്തായാലും ഓസ്‌ട്രേലിയയ്ക്ക് എതിരെ കൃത്യമായ ഗെയിം പ്ലാന്‍ വിരാട് കോലി ആവിഷ്‌കരിക്കുമെന്നാണ് ഗംഭീറിന്റെ വിലയിരുത്തല്‍.

ഒരു ഡേ/നൈറ്റ് ടെസ്റ്റ്

കഴിഞ്ഞവര്‍ഷത്തെക്കാള്‍ വ്യത്യസ്തമായിരിക്കും ഇത്തവണത്തെ മത്സര അന്തരീക്ഷം. വാര്‍ണറും സ്മിത്തും ഓസീസ് നിരയിലുള്ളതുതന്നെ ഇതിന് കാരണവും. 2020 ഡിസംബര്‍ 3 മുതല്‍ 2021 ജനുവരി 7 വരെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. പര്യടനത്തില്‍ നാലു ടെസ്റ്റ് മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ അഡ്‌ലെയ്ഡില്‍ തീരുമാനിച്ചിരിക്കുന്ന രണ്ടാം ടെസ്റ്റ് ഡേ/നൈറ്റ് ക്രമത്തിലായിരിക്കും.

തലപ്പത്ത്

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് പര്യടനത്തിലെ നാലു ടെസ്റ്റ് മത്സരങ്ങളും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് തലപ്പത്ത്. 360 പോയിന്റുണ്ട് കോലി നയിക്കുന്ന ടീം ഇന്ത്യയ്ക്ക്. ഒന്‍പതു മത്സരങ്ങളില്‍ നിന്നും ഏഴു ജയങ്ങളാണ് ഇന്ത്യയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. 10 മത്സരങ്ങളില്‍ നിന്നും ഏഴു ജയങ്ങള്‍ പിടിച്ചുവാങ്ങിയ ഓസ്ട്രേലിയ 296 പോയിന്റ് അവകാശപ്പെടുന്നുണ്ട്.

ക്രമം

മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിനെ കാണാം (226 പോയിന്റ്). ന്യൂസിലാന്‍ഡ് (180 പോയിന്റ്), പാകിസ്താന്‍ (140 പോയിന്റ്), ശ്രീലങ്ക (80 പോയിന്റ്), വെസ്റ്റ് ഇന്‍ഡീസ് (40 പോയിന്റ്), ദക്ഷിണാഫ്രിക്ക (24 പോയിന്റ്), ബംഗ്ലാദേശ് (പൂജ്യം പോയിന്റ്) എന്നിങ്ങനെയാണ് പട്ടികയില്‍ മറ്റു ടീമുകളുടെ ക്രമം.

Story first published: Wednesday, July 29, 2020, 18:40 [IST]
Other articles published on Jul 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X