Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവന് കഴിവുകളുണ്ട്, എന്നാല്‍ തലകുനിച്ച് മുന്നോട്ട് പോകണം'- ഗില്ലിന് ഉപദേശവുമായി ഗംഭീര്‍

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ശ്രദ്ധേയ പ്രകടനമാണ് യുവതാരം ശുബ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. 21കാരനായ താരം അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ആറ് ഇന്നിങ്‌സില്‍ നിന്ന് 51.8 ശരാശരിയില്‍ 259 റണ്‍സാണ് ഗില്‍ നേടിയത്. ഗാബയില്‍ 91 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും ഗില്ലിനായി. ഇപ്പോഴിതാ ഗില്ലിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ശുബ്മാന്‍ ഗില്ലിന് കഴിവുകളുണ്ടെങ്കിലും മുന്നോട്ട് പോകണമെങ്കില്‍ വിനയത്തോടെ പോകണമെന്നാണ് ഗംഭീര്‍ ഉപദേശിച്ചിരിക്കുന്നത്. 'രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാവാന്‍ അവന് മികവുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ തോക്കിന്റെ മുന്നിലേക്ക് ചാടരുത്. അവന്‍ മികച്ച പ്രതിഭയാണ് എന്നാല്‍ തലകുനിച്ച് വിനയത്തോടെ മുന്നോട്ട് പോകണം. കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് വളരെ പ്രയാസമുള്ളതാണ്'-ഗംഭീര്‍ പറഞ്ഞു.

shubhmangillandgambir

ഓസീസ് പേസ് നിരയില്‍ വളരെ മനോഹരമായിത്തന്നെ ഗില്‍ നേരിട്ടു. ഓപ്പണറെന്ന നിലയില്‍ രോഹിതിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനും അദ്ദേഹത്തിനായി.പ്രായത്തിനപ്പുറമുള്ള പ്രതിഭയും പക്വതയും ഗില്‍ കാട്ടുന്നുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമാകാനുള്ള മികവ് ഗില്ലിനുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ പൃത്ഥ്വി ഷായുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് ഗില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഗില്‍ ഇടം പിടിച്ചിട്ടുണ്ട്.

'സ്വപ്‌നതുല്യമായ തുടക്കമാണ് ഗില്ലിന് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ യുവതാരങ്ങളുമായി പരമ്പര നേടാനായി. മനോഹരമായി ഗില്‍ ബാറ്റ് ചെയ്തു. അവനെ അവന്റേതായ ശൈലിയില്‍ വളരാന്‍ അനുവദിക്കണം. അനാവശ്യമായ സമ്മര്‍ദ്ദം നല്‍കിയും അമിത പ്രതീക്ഷവെച്ചും തളര്‍ത്തരുത്'-ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയും രോഹിതിനൊപ്പം ഗില്‍ ഓപ്പണറായേക്കും.

ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്ന് കരുതപ്പെടുന്ന താരമാണ് ഗില്‍. പൃത്ഥ്വി ഷായുടെ പകരക്കാരനായെത്തി അവസരം മുതലാക്കിയ ഗില്ലിന് ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഗില്‍ ഓപ്പണറെന്ന നിലയില്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലും അവസരം ലഭിച്ചേക്കും. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായിപ്പോലും ഇതിനോടകം ഗില്ലിനെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം അമിത സമ്മര്‍ദ്ദം യുവതാരത്തിന്റെ പ്രതിഭയെ ബാധിക്കുമോയെന്ന ആശങ്കയാണ് ഗംഭീര്‍ പങ്കുവെച്ചിരിക്കുന്നത്.

Story first published: Tuesday, January 26, 2021, 19:31 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+