വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ എന്തൊക്കെ? അക്കമിട്ട് പറഞ്ഞ് ഗൗതം ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാലാണ് രാഹുല്‍ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ എതിരാളികള്‍ക്ക് മുന്നിലെ വന്മതിലായിരുന്നു ദ്രാവിഡ്. കേവലം ടെസ്റ്റ് ബാറ്റ്‌സ്മാനായി ഒതുങ്ങാതെ പരിമിത ഓവറിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ദ്രാവിഡിന് സാധിച്ചു. വിരമിച്ച ശേഷം പരിശീലക റോളില്‍ തിളങ്ങിയ ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ചു. ഇന്ത്യ എ ടീമിനെയും പരിശീലിപ്പിച്ച അദ്ദേഹം യുവതാരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ഇപ്പോഴിതാ ദ്രാവിഡിന്റെ വ്യക്തിത്വം എല്ലാവര്‍ക്കും മാതൃകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ദ്രാവിഡില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം വിനയമാണെന്നും അദ്ദേഹം പറഞ്ഞു.

'ദ്രാവിഡില്‍ നിന്ന് ഞാന്‍ പഠിച്ച പ്രധാന കാര്യം ക്ഷമയാണ്. കാരണം വളരെ ദേഷ്യസ്വഭാവക്കാരനാണ് ഞാന്‍. അതിനേക്കാള്‍ ഉപരിയായി ദ്രാവിഡില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്നത് വിനയമാണ്. രണ്ട് ഫോര്‍മാറ്റിലും 10,000ത്തിലധികം റണ്‍സ് നേടിയ ചുരുക്കം താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ ഈ നേട്ടങ്ങള്‍ നിങ്ങള്‍ വലിയ കാര്യമായി തോന്നാത്തത് അദ്ദേഹത്തിന്റെ വിനയ സ്വഭാവം കൊണ്ടാണ്'-ഗംഭീര്‍ പറഞ്ഞു.

rahuldravid-gautamgambhir

കളത്തിനകത്തും പുറത്തും വ്യക്തിത്വംകൊണ്ട് കൈയടി നേടിയ താരമാണ് ദ്രാവിഡ്. ഏത് മൈതാനത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ ദ്രാവിഡ് നടത്തിയിട്ടുണ്ട്. ടെസ്റ്റില്‍ രണ്ടാം നമ്പറിലെ ഏറ്റവും മികച്ച താരമായിത്തന്നെ ദ്രാവിഡിനെ വിശേഷിപ്പിക്കാം. എത്ര ശ്രമിച്ചാലും പ്രകോപിപ്പിച്ച് ദ്രാവിഡിന്റെ വിക്കറ്റ് നേടാന്‍ സാധിക്കില്ല. ബൗളിങ് ഇതിഹാസങ്ങള്‍ പോലും ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്. ക്രീസില്‍ സെറ്റായ ശേഷം പതിയ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തുന്ന ദ്രാവിഡിനെപ്പോലെയൊരു താരത്തിന്റെ അഭാവം ഇന്നും ഇന്ത്യന്‍ നിരയില്‍ നികത്താനാവാതെ നില്‍ക്കുന്നു.

'ടീമിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന താരമാണ് ദ്രാവിഡ്. ടെസ്റ്റില്‍ ഓപ്പണറാവാന്‍ അദ്ദേഹത്തോട് പറഞ്ഞാല്‍ തയ്യാറാണ്. ഏകദിനത്തില്‍ കീപ്പറാവാന്‍ പറഞ്ഞാല്‍ തയ്യാറാണ്. മധ്യനിരയില്‍ കളിക്കാനും മൂന്നാം നമ്പറില്‍ കളിക്കാനും ദ്രാവിഡ് തയ്യാറാണ്. പ്രയാസമുള്ള പല കാര്യങ്ങളും ദ്രാവിഡ് തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുള്ള കാര്യങ്ങള്‍ ഏറെയാണ്'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 13, 2021, 16:28 [IST]
Other articles published on Jan 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X