Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആറിന് മുന്നില്‍ വലിയ പ്രശ്‌നം, ഈ പിഴവ് നികത്തണം- ചൂണ്ടിക്കാട്ടി ഗംഭീര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത്തവണ മികച്ച താരനിരതന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുണ്ട്. ലേലത്തില്‍ എട്ട് താരങ്ങളെയാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനായാണ് (3.2 കോടി) കൂടുതല്‍ പണം മുടക്കിയത്. ഹര്‍ഭജന്‍ സിങ്, ബെന്‍ കട്ടിങ്, പവന്‍ നേഗി എന്നിവരാണ് കെകെആര്‍ ഇത്തവണ സ്വന്തമാക്കിയ മറ്റ് പ്രധാന താരങ്ങള്‍.

എന്നാല്‍ ഇത്തവണ കെകെആറിന് മുന്നില്‍ വലിയൊരു പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീര്‍. കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച ഗംഭീറിന്റെ അഭിപ്രായത്തില്‍ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം കെകെആറിലുണ്ട്. അത് പരിഹരിക്കാത്തത് ടീമിന് തലവേദനയായേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

'ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് കെകെആറിന്റെ വലിയ തലവേദന. ശുബ്മാന്‍ ഗില്‍, നിധീഷ് റാണ എന്നിവര്‍ കഴിഞ്ഞാല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങളെ കാണാനാവുന്നില്ല. ലോ ഓഡറിലാണ് ദിനേഷ് കാര്‍ത്തിക് ബാറ്റ് ചെയ്യുന്നത്. അവസാന സീസണില്‍ വളരെ മോശം സീസണായിരുന്നു അവന്റേത്. അതിനാല്‍ ആന്‍ഡ്രേ റസല്‍,ഓയിന്‍ മോര്‍ഗന്‍ എന്നിവരെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. 6,7 വര്‍ഷമായിട്ട് ടീമിന് ട്രോഫിയില്ല. പേപ്പറില്‍ മികച്ചവരെന്ന് തോന്നുമെങ്കിലും സ്ഥിരതയില്ല'-ഗംഭീര്‍ പറഞ്ഞു.

gautamgambhir

മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം കെകെആറിന് തലവേദനയായേക്കുമെന്ന കാര്യം ഉറപ്പാണ്. ദിനേഷ് കാര്‍ത്തികിന്റെ പ്രകടനം ടീമില്‍ നിര്‍ണ്ണായകമാവും. റസലിനെ അമിതമായി ആശ്രയിക്കുന്നത് വലിയ തിരിച്ചടിക്ക് കാരണമാവും. അവസാന സീസണിലും ഇത് ടീമിനെ ബാധിച്ചിരുന്നു. റസലിന് പരിക്കേറ്റാല്‍ പകരക്കാരനായി ബെന്‍ കട്ടിങ്ങിനെ പരിഗണിച്ചേക്കും. മീഡിയം പേസ് ഓള്‍റൗണ്ടര്‍ തന്നെയായ കട്ടിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്.

കേദാര്‍ ജാദവിനെ കെകെആര്‍ സ്വന്തമാക്കാന്‍ ശ്രമിക്കണമായിരുന്നെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'അല്‍പ്പം കൂടി മികച്ച ഇന്ത്യന്‍ ബാറ്റിങ് നിരയെ ആവിശ്യമായിരുന്നു. പരിചയസമ്പന്നനായ കരുണ്‍ നായരെ ടീമിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കേദാര്‍ ജാദവിനെ പോലൊരു താരത്തെ സ്വന്തമാക്കാനായാല്‍ മധ്യനിരയ്ക്കത് കൂടുതല്‍ കരുത്ത് നല്‍കുമായിരുന്നു. രാഹുല്‍ ത്രിപാതി,കരുണ്‍ നായര്‍ ഇവരില്‍ ടോപ് ഓഡറിലേക്ക് അനുയോജ്യന്‍ കരുണാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. സുനില്‍ നരെയ്‌ന് പഴയ പോലെ ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാനുള്ള കരുത്തുണ്ടോയെന്ന് സംശയിക്കുന്നതായും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, February 20, 2021, 12:50 [IST]
Other articles published on Feb 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+