വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Sachin Vs Kohli: ബെസ്റ്റ് സച്ചിന്‍ തന്നെ... ക്രിക്കറ്റ് ആകെ മാറി, ഇപ്പോള്‍ ബാറ്റിങ് എളുപ്പം- ഗംഭീര്‍

ഈ കാലഘട്ടത്തില്‍ ബാറ്റിങ് കുറേക്കൂടി എളുപ്പമെന്ന ഗംഭീര്‍

gambhir

ദില്ലി: ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന കോലി മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സച്ചിന്റെ പല ബാറ്റിങ് റെക്കോര്‍ഡുകളും ഇതിനകം കോലിയുടെ കുതിപ്പില്‍ പഴങ്കഥയാക്കിക്കഴിഞ്ഞു. വിരമിക്കുമ്പോഴേക്കും സച്ചിന്റെ ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലി തന്റെ പേരിലേക്കു മാറ്റുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

IPL: ഈ മുംബൈയെ വെല്ലാന്‍ മറ്റൊന്നില്ല, ഓള്‍ടൈം മുംബൈ ഇന്ത്യന്‍സ് ഇലവന്‍ കാണാം... നയിക്കാന്‍ രോഹിത്IPL: ഈ മുംബൈയെ വെല്ലാന്‍ മറ്റൊന്നില്ല, ഓള്‍ടൈം മുംബൈ ഇന്ത്യന്‍സ് ഇലവന്‍ കാണാം... നയിക്കാന്‍ രോഹിത്

IPL: ഈ മുംബൈയെ വെല്ലാന്‍ മറ്റൊന്നില്ല, ഓള്‍ടൈം മുംബൈ ഇന്ത്യന്‍സ് ഇലവന്‍ കാണാം... നയിക്കാന്‍ രോഹിത്IPL: ഈ മുംബൈയെ വെല്ലാന്‍ മറ്റൊന്നില്ല, ഓള്‍ടൈം മുംബൈ ഇന്ത്യന്‍സ് ഇലവന്‍ കാണാം... നയിക്കാന്‍ രോഹിത്

സച്ചിനും കോലിയും തമ്മിലുള്ള താരതമ്യം ഇപ്പോള്‍ ക്രിക്കറ്റില്‍ പതിവാണ്. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഏകദിനത്തില്‍ മികച്ച ബാറ്റ്‌സ്മാനായി താന്‍ തിരഞ്ഞെടുക്കുക കോലിയെയല്ല, മറിച്ച് സച്ചിനെ ആയിരിക്കുമെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ബാറ്റിങ് കൂടുതല്‍ എളുപ്പം

സച്ചിന്‍ കളിച്ചിരുന്ന കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങ് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായി മാറിയതായും ഐസിസി നിയമത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിനു കാരണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിന്‍ കളിച്ചിരുന്ന സമയത്തു നാലു ഫീല്‍ഡര്‍മാരെ സര്‍ക്കിളിനകത്ത് അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇതു മാറി. അഞ്ചു ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്. കോലി അസാധാരണ ബാറ്റിങ് തന്നെയാണ് കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വന്നു കഴിഞ്ഞു. ഇതു പുതിയ ബാറ്റ്‌സ്മാന്‍മാരെ ഏറെ സഹായിക്കുന്നുണ്ടെന്നും ഗംഭീര്‍ വിശദമാക്കി.

കാലഘട്ടം മാറി

സച്ചിന്‍ കളിച്ചിരുന്ന കാലഘട്ടത്തിലെ നിയമങ്ങളല്ല ഇപ്പോള്‍ ക്രിക്കറ്റിലുള്ളത്. പുതിയ തലമുറയിലെ ക്രിക്കറ്റ് അടിമുടി മാറി. ഇപ്പോള്‍ രണ്ടു ന്യൂബോളുകള്‍ ഉപയോഗിക്കുന്നു. ബൗളര്‍മാര്‍ക്കു റിവേഴ്‌സ് സ്വിങ് പഴയതു പോലെ ലഭിക്കുന്നില്ല. ഫിംഗര്‍ സ്പിന്നര്‍മാരുടെ കാര്യം ഇതിലും കഷ്ടമാണ്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ഇപ്പോള്‍ കാര്യങ്ങള്‍ മുമ്പത്തേതിനേക്കാളും എളുപ്പമാണെന്നു പറയാം.
അന്നു ഏകദിനത്തില്‍ 230-240 റണ്‍സ് പോലും ജയിക്കാവുന്ന സ്‌കോറായിരുന്നു. പക്ഷെ ഇപ്പോള്‍ ഇതെല്ലം മാറി. ഒരു സ്‌കോറും ഈ കാലഘട്ടത്തില്‍ സുരക്ഷിതമല്ലെന്നും ഗംഭീര്‍ വിശദമാക്കി.

സച്ചിന്റെ റെക്കോര്‍ഡുകള്‍

2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോഴേക്കും ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും സച്ചിന്റെ തന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു. നിരവധി ലോക റെക്കോര്‍ഡുകളാണ് ഇക്കൂട്ടത്തിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച ഒരേയൊരു ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരില്‍ ഭദ്രമാണ്. മറുഭാഗത്ത് കോലിയാവട്ടെ ഏകദിനത്തില്‍ 43ഉം ടെസ്റ്റില്‍ 27ഉം സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞു.

Story first published: Thursday, May 21, 2020, 15:18 [IST]
Other articles published on May 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X