ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഗംഭീര്‍; നാലാം നമ്പറില്‍ സര്‍പ്രൈസ്
ദില്ലി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെ തന്റെ അഭിപ്രായത്തിലുള്ള ടീമിനെ പ്രഖ്യാപിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ലോകകപ്പിനായുള്ള 15 അംഗ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് ഇപ്പോഴും വ്യക്തതയില്ലാത്ത കാര്യമാണ്. മൂന്നോ നാലോ കളിക്കാര്‍ ലോകകപ്പ് ടീമില്‍ കണ്ണുറപ്പിച്ചിട്ടുണ്ടെങ്കിലും സെലക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് സര്‍പ്രൈസ് ആയിരിക്കും.
കഴിഞ്ഞദിവസം വിരേന്ദര്‍ സെവാഗ് തന്റെ ടീമിനെ തെരഞ്ഞെടുത്തിരുന്നു. അമ്പാട്ടി റായിഡു ഇല്ലാതെയായിരുന്നു സെവാഗിന്റെ ടീം. കെഎല്‍ രാഗഹുല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍ എന്നിവരെ ഉള്‍പ്പെടുത്താനും സെവാഗ് മടിച്ചില്ല. ഇന്ത്യന്‍ ടീമിന് കീറാമുട്ടിയായ നാലാം നമ്പറില്‍ ആരായിരിക്കും എന്ന കാര്യത്തിലാണ് ഇനിയും തീരുമാനമാകാനുള്ളത്. ഇതിനിടയിലാണ് ഗംഭീറിന്റെയും ടീം പ്രഖ്യാപനം.

ഗംഭീറിന്റെ ടീം
ഗംഭീറിന്റെ ടീമില്‍ സര്‍പ്രൈസ് ആയി ചില താരങ്ങളുണ്ട്. ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുമെങ്കിലും ആ താരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ ഗംഭീറിന്റെ തെരഞ്ഞെടുപ്പ് ശരിവെക്കുന്നനാണ്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഗംഭീറിന്റെ ടീമിലുണ്ട്.

സര്‍പ്രൈസ് ആയി മൂന്ന് കളിക്കാര്‍
ആരും പ്രതീക്ഷിക്കാത്ത ചില കളിക്കാരെയും ഗംഭീര്‍ ഉള്‍പ്പെടുത്തി. മുന്‍ താരം ആര്‍ അശ്വിന്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ പേസ് ബൗളര്‍ നവദീപ് സെയ്‌നി എന്നിവരെയാണ് ഗംഭീര്‍ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിനെ നാലാം സ്ഥാനത്ത് കളിപ്പിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കളിക്കാരെയും ഗംഭീര്‍ തെരഞ്ഞെടുത്തത്.

സെവാഗ് തെരഞ്ഞെടുത്ത ടീം
നേരത്തെ സെവാഗ് തെരഞ്ഞെടുത്ത ടീം ഇങ്ങനെയാണ്, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കേദാര്‍ ജാദവ്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, വിജയ് ശങ്കര്‍, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications