ഗംഭീർ ഇന്ത്യൻ ടീം വിടുന്നു? രാജസ്ഥാൻ റോയൽസിന്റെ ഉടമയാകാൻ വാഗ്ദാനം, ഞെട്ടലിൽ ആരാധകർ
ഇന്ത്യയുടെ ഹെഡ് കോച്ച് സ്ഥാനത്ത് കയറിയതിൽ പിന്നെ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഗൗതം ഗംഭീർ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും നാണക്കേടുകളുടെ പല റെക്കോർഡുകളും ഗംഭീറിന്റെ പേരിൽ ഉണ്ടെങ്കിലും ടി20യിൽ മികച്ച സ്റ്റാറ്റ്സാണ് ഗംഭീറിനുള്ളത്. എന്നാലിതാ ഗംഭീറിനെ ചുറ്റിപ്പറ്റി മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹെഡ് കോച്ച് ഗൗതം ഗംഭീർ ഐപിഎല്ലിലേക്ക് മടങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജസ്ഥാൻ റോയൽസിന്റെ പുതിയ ഉടമകളിലൊരാൾ ഗംഭീറിന് മുന്നിൽ വമ്പൻ ഓഫർ വെച്ചതായാണ് വിവരം.

രാജസ്ഥാൻ റോയൽസിന്റെ വമ്പൻ ഓഫർ:
ദൈനിക് ജാഗരൺ റിപ്പോർട്ട് അനുസരിച്ച്, രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരാനിരിക്കുകയാണ്. പുതിയ ഉടമകളിൽ ഒരാൾ ഗംഭീറിന് മൂന്ന് പ്രധാന ചുമതലകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്:
പാർട്ണർ: ടീമിന്റെ 2-3 ശതമാനം ഓഹരികൾ (ഉടമസ്ഥാവകാശം).
മെന്റർ: ടീമിന്റെ തന്ത്രങ്ങൾ മെനയുന്ന പ്രധാനി.
സിഇഒ: ഫ്രാഞ്ചൈസിയുടെ ഭരണപരമായ ചുമതല.
നിയമതടസ്സങ്ങൾ ഇങ്ങനെ:
നിലവിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായ ഗംഭീറിന് ഈ ഓഫർ സ്വീകരിക്കുക എളുപ്പമല്ല. സുപ്രീം കോടതി അംഗീകരിച്ച ലോധ കമ്മിറ്റി നിർദ്ദേശപ്രകാരം 'കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്' (Conflict of Interest) നിലനിൽക്കുന്നതിനാൽ, ബിസിസിഐ കരാറിലിരിക്കെ ഐപിഎൽ ടീമുകളുടെ ഭാഗമാകാൻ കഴിയില്ല. രാജസ്ഥാൻ റോയൽസിലേക്ക് പോകണമെങ്കിൽ ഗംഭീറിന് ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെക്കേണ്ടി വരും.
ഗംഭീറിന്റെ നിലപാട്:
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് ബിസിസിഐയുമായി കരാറുള്ളത്. നിലവിൽ ടി20 ലോകകപ്പിൽ ഇന്ത്യയെ സൂപ്പർ 8-ൽ എത്തിച്ച ഗംഭീർ, ഈ റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താൻ നിലവിലെ ഉത്തരവാദിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് അദ്ദേഹം നൽകുന്ന സൂചന. മാർച്ച് 26-ന് ഐപിഎൽ തുടങ്ങാനിരിക്കെ, ഗംഭീറിന്റെ നീക്കം എന്താകുമെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.
ഗൗതം ഗംഭീറിന്റെ തന്ത്രങ്ങളുടെ പിൻബലത്തിൽ ഇന്ത്യ 2026 ടി20 ലോകകപ്പിന്റെ സൂപ്പർ 8 റൗണ്ടിലേക്ക് അനായാസം കാലെടുത്ത് വച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ യുഎസ്എയെയും രണ്ടാമത്തെ മത്സരത്തിൽ നമീബിയയെയും തോൽപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ അടിയറവ് പറയിപ്പിച്ചു. 61 റൺസിന്റെ വലിയ മാർജിനിലാണ് പാകിസ്ഥാനെ ഇന്ത്യ തറ പറ്റിച്ചത്. ഇഷാൻ കിഷന്റെ മികച്ച ഇന്നിങ്സായിരുന്നു ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ല്. പിന്നെ, ബൗളർമാരുടെ മികച്ച പ്രകടനം കൂടിയായപ്പോൾ പാകിസ്ഥാന് പിടിച്ച് നിൽക്കാനായില്ല. ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. നിലവിൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications