ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഗൗതം ഗംഭീര്‍ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ രാജിവെക്കുന്ന ആദ്യ ക്യാപ്റ്റനല്ല ഗംഭീര്‍. നേരത്തെയും ചില ക്യാപ്റ്റന്മാര് സ്ഥാനം ഒഴിഞ്ഞിരുന്നു.
2008 സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ ക്യാപ്റ്റനായിരുന്ന വിവിഎസ് ലക്ഷ്മണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതാണ് ആദ്യ സംഭവം. ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് ആയിരുന്നു അന്ന് ലക്ഷ്മണിന് പകരക്കാരനായത്. 2009ല്‍ കെവിന് പീറ്റേഴ്സണ് പകരക്കാരനായി അനില്‍ കുംബ്ലെ ബെംഗളുരു ക്യാപ്റ്റനായി ചുമതലയേറ്റു.
2012ല്‍ ഡാനിയല്‍ വെറ്റോറി രാജിവെച്ചതിനെ തുടര്‍ന്ന് ബെംഗളുരു ക്യാപ്റ്റനായി വിരാട് കോലിയെ നിയമിച്ചു. അതേവര്‍ഷം തന്നെ കുമാര്‍ സംഗക്കാരയ്ക്കു പകരക്കാരനായി ഡെക്കാന്‍ ചാര്‍ജേഴ്സ് ക്യാപ്റ്റനായത് കാമറൂണ്‍ വൈറ്റ് ആണ്. മുംബൈ ക്യാപ്റ്റനായി രോഹിത് ശര്‍മ എത്തുന്നത് 2013ല്‍ ആണ്. റിക്കി പോണ്ടിങ് ആണ് അന്ന് സ്ഥാനമൊഴിഞ്ഞത്.
2014ല്‍ ശിഖര്‍ ധവാന് പകരക്കാരനായി ഡാരന്‍ സമ്മി ഹൈദരാബാദ് ടീം ക്യാപ്റ്റനായി. 2015ല്‍ സ്റ്റീവ് സ്മിത്ത് ഷെയിന്‍ വാട്സണ് പകരം രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായി. 2017ല്‍ മുരളി വിജയ് പഞ്ചാബിന്െ ക്യാപ്റ്റനായത് ഡേവിഡ് മില്ലര്‍ രാജിവെച്ച ഒഴിവിലാണ്. ഏറ്റവും ഒടുവില്‍ ഗംഭീറിന് പകരം ദില്ലി ക്യാപ്റ്റനാകുന്നത് മലയാളി ശ്രേയസ് അയ്യരാണ്.