ഗംഭീര്‍ കളിച്ച 2 ടെസ്റ്റുകള്‍ക്കിടയില്‍ എത്ര റെക്കോര്‍ഡുകള്‍.. മാറ്റങ്ങള്‍... തുള്ളിച്ചാടി ഫാന്‍സ്!
ഇന്‍ഡോര്‍: രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഗൗതം ഗംഭീര്‍ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷവും ഒരു മാസവും 23 ദിവസവും. 2014 ആഗസ്ത് 15 മുതല്‍ 17 വരെയായിരുന്നു ഗംഭീറിന്റെ അവസാനത്തെ ടെസ്റ്റ്. അതിന് ശേഷം ഒരു ടെസ്റ്റ് കളിക്കാന്‍ ഗംഭീറിന് 2016 ഒക്‌ടോബര്‍ 8 വരെ കാത്തിരിക്കേണ്ടി വന്നു.
Read More: വിരാട് കോലിക്ക് സെഞ്ചുറി, രഹാനെയ്ക്ക് ഫിഫ്റ്റി... തട്ടിയും മുട്ടിയും ഇന്ത്യ ഒന്നാം ദിനം സ്വന്തമാക്കി, 3 വിക്കറ്റിന് 267!
ടീം മാനേജ്‌മെന്റിന്റെ ഗുഡ് ബുക്കില്‍ ഇടമില്ലാത്തത് കൊണ്ടാണ് ഗംഭീര്‍ ടീമിന് പുറത്തായതെന്ന് ചിലര്‍ പറയും. ചിലര്‍ പറയും കളി മോശമായത് കൊണ്ട് തന്നെയാണ് എന്ന്. എന്തായാലും 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര്‍ ടീമിലെത്തിയത് ആഘോഷിക്കുകയാണ് കാണികള്‍. ഗംഭീര്‍ ഇല്ലാതിരുന്ന രണ്ട് വര്‍ഷം കൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു എന്നൊന്ന് നോക്കിയാലോ..

നമ്പര്‍ വണ്‍ മൂന്ന് വട്ടം മാറി
ഗംഭീര്‍ അവസാനമായി കളിച്ചതിന് ശേഷം ഐ സി സി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാര്‍ 3 വട്ടം മാറി. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍... കറങ്ങിത്തിരിഞ്ഞ് വീണ്ടും ഇന്ത്യ തന്നെ ഒന്നാം റാങ്കിലെത്തി.

കോച്ചും മാറി മൂന്ന് വട്ടം
ഡങ്കന്‍ ഫ്‌ളച്ചറായിരുന്നു ഗംഭീര്‍ അവസാനമായി കളിക്കുമ്പോള്‍ ഇന്ത്യന്‍ കോച്ച്. പിന്നീട് രവി ശാസ്ത്രി, സഞ്ജയ് ബംഗാര്‍ എന്നിവര്‍ താല്‍ക്കാലികമായി വന്നു. മൂന്നാമനാണ് ഇപ്പോള്‍ - അനില്‍ കുംബ്ലെ.

ക്യാപ്റ്റന്മാരും മാറി
എം എസ് ധോണി മാറി വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ ടീമുകളുടെയും ക്യാപ്റ്റന്മാര്‍ മാറി.

ഇവരെല്ലാം വിരമിച്ചു
ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം എസ് ധോണി വിരമിച്ചു. കുമാര്‍ സംഗക്കാര, ബ്രണ്ടന്‍ മക്കുല്ലം, മൈക്കല്‍ ക്ലാര്‍ക്ക്, വാട്‌സന്‍, ചന്ദര്‍പോള്‍, വെട്ടോറി, മിച്ചല്‍ ജോണ്‍സണ്‍, ഷോയിബ് മാലിക് തുടങ്ങിയവരെല്ലാം വിരമിച്ചു.

ഓപ്പണര്‍മാര്‍ മാറി
സേവാഗിന്റെ ഓപ്പണിംഗ് പാര്‍ട്ണറായിരുന്നു ഗംഭീര്‍. ഗംഭീര്‍ പോയി വരുമ്പോഴേക്കും വിജയ്, ധവാന്‍, രാഹുല്‍, പൂജാര എന്നിവരെല്ലാം ഓപ്പണ്‍ ചെയ്തു. നാല് ജോഡികളെ ഇന്ത്യ ഈ ഗ്യാപ്പില്‍ പരീക്ഷിച്ചു.

കണ്ടതില്‍ സന്തോഷം
ഗംഭീറിനെ വീണ്ടും ഓപ്പണിംഗ് സ്ഥാനത്ത് കണ്ടതില്‍ സന്തോഷം എന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പ്രതികരിക്കുന്നത്. ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷവും ഗംഭീറിനെ ടീമിലെടുക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications