For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ നയിച്ചു.. പൂജാരയും ജഡേജയും മിന്നി.. ബ്ലൂവിന് ദുലീപ് ട്രോഫി കിരീടം, യുവരാജിന് നാണക്കേട്!

By Muralidharan

ഗ്രേറ്റര്‍ നോയിഡ: വെറ്ററന്‍ താരം ഗൗതം ഗംഭീര്‍ നയിച്ച ഇന്ത്യ ബ്ലൂവിന് ദുലീപ് ട്രോഫി കിരീടം. യുവരാജ് സിംഗ് നയിച്ച ഇന്ത്യ റെഡിനെ 355 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ബ്ലൂ ദുലീപ് ട്രോഫി കിരീടം ഉയര്‍ത്തിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ രാത്രിയില്‍ നടക്കുന്നത്. ചുവന്ന പന്തിന് പകരം പിങ്ക് പന്തുകളാണ് ടൂര്‍ണമെന്റിന് ഉപയോഗിച്ചത്.

ഗ്രേറ്റര്‍ നോയിഡയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ എന്നിവരും വെറ്ററന്‍ താരം ഗൗതം ഗംഭീറും യുവതാരം ഷെല്‍ഡന്‍ ജാക്‌സനുമാണ് ബ്ലൂവിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത്. സുരേഷ് റെയ്‌ന നയിച്ച ഇന്ത്യ ഗ്രീന്‍ ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായിരുന്നു. ഫൈനല്‍ ചിത്രങ്ങളിലേക്ക്...

കിരീടം ഇന്‍ സ്റ്റൈല്‍

കിരീടം ഇന്‍ സ്റ്റൈല്‍

യുവരാജ് സിംഗും ശിഖര്‍ ധവാനും അമിത് മിശ്രയും സ്റ്റുവര്‍ട്ട് ബിന്നിയും ഒക്കെ അടങ്ങിയ ഇന്ത്യ റെഡിനെ 355 റണ്‍സിനാണ് ബ്ലൂ തോല്‍പിച്ചത്. 517 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന റെഡ് വെറും 161 റണ്‍സിന് ഓളൗട്ടായി. ബ്ലൂ ടീം കിരീടവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമിലായിരുന്നു ബ്ലൂ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. ഫൈനലില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 94 റണ്‍സെടുത്ത് പുറത്തായ ഗംഭീര്‍ രണ്ടാം ഇന്നിംഗ്‌സില്‍ വേഗത്തില്‍ 36 റണ്‍സടിച്ചു. ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന കളിയാണ് ഗംഭീര്‍ പുറത്തെടുത്തത്.

ചേതേശ്വര്‍ പൂജാരയുടെ ക്ലാസ്

ചേതേശ്വര്‍ പൂജാരയുടെ ക്ലാസ്

ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ കോലി തഴഞ്ഞുകളിക്കുന്ന പൂജാരയുടെ അതിമനോഹരമായ ഒരു ഇന്നിംഗ്‌സിനാണ് ഈ ഫൈനല്‍ സാക്ഷ്യം വഹിച്ചത്. 363 പന്തില്‍ 28 ബൗണ്ടറികളോടെ പൂജാര 256 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര ബാറ്റ് ചെയ്തില്ല. പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്.

ജഡേജയുടെ പത്ത് വിക്കറ്റ്

ജഡേജയുടെ പത്ത് വിക്കറ്റ്

രണ്ട് ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് റെഡിനെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 95ഉം രണ്ടാം ഇന്നിംഗ്‌സില്‍ 76 ഉം റണ്‍സുകളാണ് ജഡേജ ഇത്രയും വിക്കറ്റുകള്‍ വീഴ്ത്താന്‍ വിട്ടുകൊടുത്തത്.

ഷെല്‍ഡനെ സൂക്ഷിക്കുക

ഷെല്‍ഡനെ സൂക്ഷിക്കുക

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഷെല്‍ഡന്‍ ജാക്‌സന്റെ മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ദുലീപ് ട്രോഫി ഫൈനലില്‍ കണ്ടത്. 204 പന്തില്‍ 15 ഫോറും 2 സിക്‌സും പറത്തിയാണ് ഷെല്‍ഡന്‍ 134 റണ്‍സെടുത്തത്.

യുവരാജിന് നിരാശ

യുവരാജിന് നിരാശ

ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന് നിരാശ മാത്രം നല്‍കുന്നതായി ഈ ഫൈനല്‍. ഒന്നാം ഇന്നിംഗ്‌സില്‍ 17ഉം രണ്ടാം ഇന്നിംഗ്‌സില്‍ 21ഉം റണ്‍സെടുക്കാനേ യുവിക്ക് കഴിഞ്ഞുള്ളൂ. ടീം ദയനീയമായി തോല്‍ക്കുകയും ചെയ്തു.

Story first published: Thursday, September 15, 2016, 11:28 [IST]
Other articles published on Sep 15, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+