വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് പന്തിനെ കൈകാര്യം ചെയ്യുന്ന രീതി തെറ്റ്, ഇന്ത്യന്‍ ടീമിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

ബെംഗളൂരു: പരിമിത ഓവര്‍ ക്രിക്കറ്റില്‍ റിഷഭ് പന്തിന്റെ തിളക്കം മായുകയാണോ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ സ്‌ഫോടകാത്മകമായ ബാറ്റിങ് ആരാധകര്‍ കണ്ടിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റവും താരം മോശമാക്കിയിരുന്നില്ല. വിദേശ മണ്ണില്‍ രണ്ടു ടെസ്റ്റ് സെഞ്ചുറികളുടെ അകമ്പടിയോടെയാണ് റിഷഭ് പന്ത് വരവറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിക്ക് ശേഷമാരെന്ന ചോദ്യത്തിന് താരം ഉത്തരമായി അറിയപ്പെട്ടു.

അവസരം കളയുന്നു

പക്ഷെ ഈ തിളക്കങ്ങളെല്ലാം പതിയെ മായുകയാണ്. മുഖ്യധാരയില്‍ ധോണിയില്ല. പന്തിന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പറ്റിയ സന്ദര്‍ഭം. പക്ഷെ അവസരങ്ങള്‍ തുടരെ ലഭിച്ചിട്ടും പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് ഇതുവരെയായിട്ടില്ല. അശ്രദ്ധമായ കളിയാണ് പന്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റു കളയുന്നു; ടീമിനെ അകാരണമായി പ്രതിസന്ധിയിലാക്കുന്നു.

ഇടപെട്ട് ഗംഭീർ

റിഷഭ് പന്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുകയാണ്. കഴിഞ്ഞ ഒന്‍പതു ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 151 റണ്‍സാണ് താരത്തിന്റെ സാമ്പദ്യം. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റും ഇതില്‍ ഉള്‍പ്പെടും. ബാറ്റിങ് ശരാശരി 18.87. ക്രീസില്‍ അച്ചടക്കമില്ലാത്തതാണ് പന്തിന്റെ പ്രശ്‌നമെന്ന് പുതിയ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും പറഞ്ഞുകഴിഞ്ഞു. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് വ്യത്യസ്തമായ നിലപാടാണ് ഇക്കാര്യത്തില്‍.

സമീപനം തെറ്റ്

പന്തിനെ പരസ്യമായി വിമര്‍ശിക്കുന്ന ടീം മാനേജ്‌മെന്റിനോടുള്ള നിരാശയും അമര്‍ഷവും ഒരു ദേശീയ മാധ്യമത്തിനെഴുതുന്ന കോളത്തില്‍ ഗംഭീര്‍ വ്യക്തമാക്കി. ടീമില്‍ പന്തിനെ കൈകാര്യം ചെയ്യുന്ന രീതി തീര്‍ത്തും നിരാശജനകമാണ്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് പറഞ്ഞ് പന്തിനെ മാനേജ്‌മെന്റ് മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്നു. ഇങ്ങനെയല്ല ടീമിലെ ഒരു താരത്തെ കൈകാര്യം ചെയ്യേണ്ടതെന്ന് ഗംഭീര്‍ തുറന്നടിച്ചു.

ഗ്ലൗസിന്റെ കൂട്ടുവിടാത്ത കോലി... ഏഴിനെ ഒപ്പം കൂട്ടിയ ധോണി, സച്ചിനുമുണ്ട് ഒരു 'വീക്ക്‌നെസ്'

പ്രശ്നങ്ങൾ ചോദിച്ചറിയണം

പക്വതയുള്ള ക്രിക്കറ്റാണ് പന്തില്‍ നിന്നും മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പക്വതയ്ക്ക് കൃത്യമായ നിര്‍വചനം പരിശീലകര്‍ നല്‍കുന്നില്ല. ഇപ്പോള്‍ നിലനില്‍പ്പിനായുള്ള ക്രിക്കറ്റാണ് റിഷഭ് പന്ത് കളിക്കുന്നത്. സ്‌കോറിങ്ങിനെ കുറിച്ച് ചിന്തിക്കാന്‍ താരത്തിന് അവസരമില്ല. ഈ സമീപനം മാറണം. പന്തിനോട് സൗഹൃദത്തോടെ സംസാരിക്കണം. തോളില്‍ കൈയ്യിട്ട് പ്രശ്‌നങ്ങള്‍ ചോദിച്ചറിയണം. ടീമിലെ പ്രധാനപ്പെട്ട താരമാണെന്ന ബോധ്യം താരത്തിന് നല്‍കണം — ഗംഭീര്‍ വ്യക്തമാക്കി.

ഓര്‍മയുണ്ടോ ഈ പേര്... റെക്കോര്‍ഡ് തിളക്കത്തില്‍ അക്മല്‍, ധോണി 5ല്‍ പോലുമില്ല!! ഗില്ലിയും പിന്നില്‍

പ്രിയം സഞ്ജുവിനോട്

ഇതേസമയം റിഷഭ് പന്തിനെക്കാളും സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാവണമെന്ന് വാദിക്കുന്ന ആളാണ് താനെന്ന് കോളത്തില്‍ ഗംഭീര്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലും വലിയ മികവ് കാഴ്ച്ചവെക്കാന്‍ റിഷഭ് പന്തിനായിട്ടില്ല. മൊഹാലിയില്‍ നാലും ബെംഗളൂരുവില്‍ 19 റണ്‍സാണ് താരം നേടിയത്.

Story first published: Monday, September 23, 2019, 14:19 [IST]
Other articles published on Sep 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X