Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കസേര ചവിട്ടിത്തെറിപ്പിച്ചും ആക്രോശിച്ചും വിജയാഘോഷം.. ഈ ഗംഭീര്‍ എന്താണ് ഇങ്ങനെ...?

കളിക്കളത്തില്‍ വളരെ അഗ്രസീവ് ആണ് ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അനവസരത്തില്‍ ഗംഭീറിന്റെ കരിയര്‍ അവസാനിക്കാന്‍ ഒരു പരിധി വരെ കാരണവും ഈ അഗ്രഷനാണ് എന്ന് കരുതുന്നവരുണ്ട്. മറ്റ് ടീമിലെ ആളുകളോട് മാത്രമല്ല സ്വന്തം ടീമിലെ കളിക്കാരെയും ചിലപ്പോള്‍ ഗംഭീര്‍ ചീത്തവിളിച്ചുകളയും. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായ ശേഷം ഗംഭീര്‍ ഉടക്കാത്ത ആളുകളില്ല. വിരാട് കോലിയും രാഹുല്‍ ദ്രാവിഡും വരെയുള്ളവര്‍ ഗംഭീറിന്റെ നാവിന്റെ ചൂടറിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ അപ്രതീക്ഷിത വിജയം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ആഘോഷിച്ച രീതിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്. അവസാന ഓവറുകളില്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തടിച്ചപ്പോഴാണ് ഗംഭീറിന് നിയന്ത്രണം വിട്ടത്. ഗഡ് ഔട്ടില്‍ സഹകളിക്കാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഗംഭീര്‍ എഴുന്നേറ്റ് കസേര ചവിട്ടിത്തെറിപ്പിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയുമായിരുന്നു.

gautam-gambhir

ജയിച്ചു എന്ന് കരുതിയ കളി തോല്‍ക്കുമ്പോള്‍ ക്യാപ്റ്റന്മാര്‍ക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ തോറ്റ കളി ജയിക്കുമ്പോളും ദേഷ്യപ്പെടേണ്ട കാര്യമുണ്ടോ എന്നാണ് ആളുകള്‍ ഗംഭീറിന്റെ പ്രകടനം കണ്ട് അത്ഭുതത്തോടെ ചോദിക്കുന്നത്. അതേസമയം കൈയ്യിലിരുന്ന കളി തോറ്റ് മടങ്ങുമ്പോഴും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ നിയന്ത്രണം വിടാതെ സൂക്ഷിച്ചത് ശ്രദ്ധേയമായി. നിരാശനാണെങ്കിലും, മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിച്ച യൂസഫ് പത്താനെ അഭിനന്ദിക്കാന്‍ ആദ്യം ഓടിയെത്തിയതും വിരാട് കോലിയായിരുന്നു.

Story first published: Wednesday, May 4, 2016, 9:37 [IST]
Other articles published on May 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+