ധോണി കൈനീട്ടി, മൈന്‍ഡ് ചെയ്യാതെ ഗംഭീര്‍.... ക്രിക്കറ്റിലെ പുതിയ വിവാദം!
ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും പണ്ടത്തെ വൈസ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറും തമ്മില്‍ അത്ര രസത്തിലല്ല കാര്യങ്ങള്‍. ടീമില്‍ ഉണ്ടായിരുന്ന കാലത്തേ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഗംഭീര്‍ ടീമിന് പുറത്താകാന്‍ പോലും കാരണം ധോണിയുമായുള്ള പ്രശ്‌നങ്ങളാണ്. ഇക്കാര്യം ഗംഭീര്‍ തന്നെ അഭിമുഖങ്ങളില്‍ പറയാതെ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ കളി കഴിഞ്ഞ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഗംഭീര്‍ പരസ്യമായി അപമാനിക്കുമെന്ന് ആരും കരുതിയിരിക്കില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ധോണിയുടെ ടീമായ ജാര്‍ഖണ്ഡിനെ 99 റണ്‍സിന് തോല്‍പിച്ച ശേഷമായിരുന്നു ഗംഭീറിന്റെ ഈ ഷോ. കളിക്ക് ശേഷം ഹസ്തദാനത്തിനായി കൈ നീട്ടിയ ധോണിയെ കണ്ടഭാവം പോലും വെക്കാതെ ദില്ലി ക്യാപ്റ്റനായ ഗംഭീര്‍ കടന്നുപോകുകയായിരുന്നു. ഒരു നിമിഷം ധോണി പോലും ഞെട്ടിപ്പോയി, കാണൂ...

കളി കാര്യമായപ്പോള്‍
വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗംഭീറിന്റെ ദില്ലി ധോണിയുടെ ടീമായ ജാര്‍ഖണ്ഡിനെ 99 റണ്‍സിന് തോല്‍പിച്ചിരുന്നു. കളി കഴിഞ്ഞ ശേഷം ഹസ്തദാനത്തിന് എത്തിയ ധോണിയെ ഗംഭീര്‍ കണ്ട ഭാവം നടിക്കാതെയാണ് അപമാനിച്ചത്. ധോണി നീട്ടിയ കൈ മറികടന്ന് ഗംഭീര്‍ മുന്നോട്ട് പോകുകയായിരുന്നു.

ധോണിയെ മാത്രം ഒഴിവാക്കി
കളിക്ക് ശേഷം രണ്ട് ടീമുകളും പരസ്പരം കൈകൊടുക്കുന്നത് മാന്യന്മാരുടെ കളിയായ ക്രിക്കറ്റിലെ ഒരു പതിവാണ്. എന്നാല്‍ ജാര്‍ഖണ്ഡ് ടീമിലെ എല്ലാവര്‍ക്കും കൈ കൊടുത്ത ഗംഭീര്‍ ധോണിയെ മാത്രം ഒഴിവാക്കി. ഇത് വീഡിയോയില്‍ വ്യക്തമായി പതിയുകയും ചെയ്തു.

ഡ്രസിങ് റൂമിലും പ്രശ്‌നം
ഒരുമിച്ച് കളിക്കുന്ന കാലത്തും ഡ്രസിങ് റൂമില്‍ വെച്ച് ധോണിയും ഗംഭീറും പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മികച്ച ഓപ്പണറായിട്ടും വൈകാതെ ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി.
പാവം ധോണി
70 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും കളി 99 റണ്‍സിന് തോറ്റു. പിന്നാലെ ഗംഭീറിന്റെ വക ഈ പെരുമാറ്റവും. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായ ധോണിക്ക് എല്ലാം കൊണ്ടും മോശം ദിവസമായിരുന്നു ബുധനാഴ്ച. വീഡിയോ കാണൂ...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications