മനോജ് തിവാരിയെ വിശ്വസിക്കരുത്, ദാദയോട് എനിക്ക് ബഹുമാനം മാത്രം: ഗംഭീര്‍
ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും മനോജ് തിവാരിയും തമ്മിലുള്ള തല്ല് തീരുന്നില്ല. ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ഇരുവരും വാക്കു തര്‍ക്കങ്ങളുമായി നാണക്കേടിന്റെ പുതിയ അധ്യായങ്ങള്‍ തീര്‍ക്കുകയാണ്. ഗംഭീര്‍ ഗാംഗുലിയെയും ബംഗാളികളെയും വംശീയമായി അധിക്ഷേപിച്ചു എന്നാരോപിച്ച് മനോജ് തിവാരിയാണ് ആദ്യം രംഗത്ത് വന്നത്.
എന്നാല്‍ മനോജ് തിവാരി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുത് എന്ന് പറഞ്ഞ് ഗംഭീറും തിരിച്ചടിച്ചു. ഗാംഗുലിയെ എനിക്ക് വലിയ ബഹുമാനമാണ്. ഞാന്‍ ദാദ എന്നാണ് വിളിക്കുന്നത്. ബംഗാളികളെയും. ഐ പി എല്ലില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനാണ് താന്‍. മനോജ് തിവാരിക്കെതിരെ ഗംഭീറിന് പറയാനുളളത് എന്തൊക്കെയാണ് എന്ന് നോക്കൂ...

ഗാംഗുലി ഫേവറിറ്റ് ക്യാപ്റ്റന്‍
എന്റെ ഫേവറിറ്റ് ക്യാപ്റ്റന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ദാദ എന്നാണ് ഞാന്‍ ഗാംഗുലിയെ വിളിക്കുന്നത്. ഗാംഗുലിക്കെതിരെ അനാവശ്യമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മനോജ് തിവാരി കാര്യങ്ങള്‍ വെറുതെ സെന്‍സേഷണല്‍ ആക്കുകയാണ്.

അടിസ്ഥാന രഹിതമായ കാര്യങ്ങള്‍
അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് തീവാരി പറയുന്നത്. ഞാന്‍ ഇന്ത്യയിലെ എല്ലാവരെയും ഒരുപോലെ കാണുന്ന ആളാണ്. ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തിവാരി ഇന്നലെത്തന്നെ ഇത് പറയാതിരുന്നത് എന്താണ്. മാത്രമല്ല,

കൊല്‍ക്കത്തയുടെ ക്യാപ്റ്റനാണ്
ഐ പി എല്ലില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനാണ് താന്‍. അവിടെ കളിക്കുമ്പോള്‍ ബംഗാളികളുടെ അനുഭവിച്ചിട്ടുള്ള ആളാണ് താന്‍. ബംഗാള്‍ എന്റെ രണ്ടാം വീട് ആണ് എന്ന പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.

എനിക്ക് മാത്രമല്ല പിഴ
എനിക്ക് 70 ശതമാനം പിഴ കിട്ടിയത് ഞാന്‍ കൂടുതല്‍ കുറ്റം ചെയ്തത് കൊണ്ടാണ് എന്ന് മനോജ് തിവാരി പറയുന്നു. ഇത് ശരിയല്ല, ഹരിയാനയ്‌ക്കെതിരെയും എനിക്ക് പിഴ കിട്ടിയിരുന്നു. തുടര്‍ച്ചായി കുറ്റം ആവര്‍ത്തിച്ചത് കൊണ്ടാണ് ഇത്തവണ കൂടുതല്‍ പിഴ കിട്ടിയത്.

സംഭവം ഇങ്ങനെ
ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ദില്ലി - ബംഗാള്‍ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു സംഭവം. തിവാരി ഹെല്‍മെറ്റ് ഇടാതെ എത്തുകയും പിന്നീട് ബൗളര്‍ പന്തെറിയാന്‍ എത്തിയശേഷം ഹെല്‍മെറ്റ് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

വംശീയമായി അധിക്ഷേപിച്ചെന്ന്
ഗംഭീര്‍ ഗാംഗുലിയെയും ബംഗാളികളെയും വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് പിന്നീട് തിവാരി രംഗത്തെത്തി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയിട്ടും ഇരുവരും പിഴ ശിക്ഷയില്‍ രക്ഷപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications