Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് മത്സരം തോറ്റെന്ന് കരുതി ഇന്ത്യയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഗംഭീര്‍

മുംബൈ: വിമര്‍ശനം രണ്ട് തരത്തിലാണുള്ളത്. ഒന്ന് വളര്‍ത്താന്‍, മറ്റൊന്ന് തളര്‍ത്താന്‍. ആദ്യത്തെ തരത്തിലുള്ള വിമര്‍ശനം ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ നന്നാകും, മറിച്ച് രണ്ടാമത്തേതാണെങ്കില്‍ ഉദ്ദേശം തകര്‍ച്ച മാത്രമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൗത്ത് ആഫ്രിക്കയിലെ തോല്‍വിയോടെ ചില ആളുകളുടെ വിമര്‍ശനം അത്തരത്തിലാണ്. എന്നാല്‍ വിരാട് കോഹ്‌ലിയ്ക്കും, ടീം ഇന്ത്യക്കും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

രണ്ട് മത്സരത്തില്‍ തോറ്റെന്ന് കരുതി ഒന്നും സംഭവിക്കാനില്ലെന്നും, അതുവെച്ച് ഇന്ത്യന്‍ ടീമിനെ വിലയിരുത്തേണ്ടതില്ലെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു. 'മാസ്മരികമായ പ്രകടനം നടത്തിയ ടീമാണിത്. അതുകൊണ്ട് വിമര്‍ശനം അതിരുകടക്കേണ്ടതില്ല. നമ്മുടെ ടീമിനെ അടച്ച് ആക്ഷേപിക്കുന്നതിന് പകരം എതിര്‍ ടീമിന് ക്രെഡിറ്റ് കൊടുക്കാം, അവര്‍ നന്നായി കളിച്ചു', ഗംഭീര്‍ ട്വീറ്റ് ചെയ്തു.

gautam

287 റണ്‍ ചേസ് ചെയ്ത ഇന്ത്യ 151 റണ്ണില്‍ എല്ലാവരും പുറത്തായതോടെയാണ് രണ്ടാം ടെസ്റ്റിലും തോറ്റത്. വിരാടിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തോല്‍ക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ഒന്‍പത് ടെസ്റ്റ് പരമ്പരകള്‍ നേടിയാണ് ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ എത്തുന്നത്.

രണ്ടാം ടെസ്റ്റിലെ ചില മാറ്റങ്ങള്‍ക്കെതിരെ സുനില്‍ ഗവാസ്‌കറും, വിരേന്ദര്‍ സെവാഗും ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഒടുവില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ വിമര്‍ശനങ്ങള്‍ ശരങ്ങള്‍ പോലെ വിരാടിനെ ലക്ഷ്യമാക്കി എത്തുകയാണ്. ബൗളര്‍മാര്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതാണ് പരാജയം സമ്മാനിച്ചതെന്ന് ക്യാപ്റ്റന്‍ തന്നെ സമ്മതിച്ചിരുന്നു.

Story first published: Friday, January 19, 2018, 9:21 [IST]
Other articles published on Jan 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+