വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ കാത്തിരുന്ന നാലാമന്‍ സഞ്ജു തന്നെ... ചന്ദ്രനില്‍ പോലും ബാറ്റ് ചെയ്യും!! ഉറപ്പിച്ച് ഗംഭീര്‍

ഇന്ത്യ എയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്

Gautam Gambhir backs Sanju Samson to solve India's No.4 conundrum | Oneindia Malayalam

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ കുഴക്കുന്ന ചോദ്യമാണ് നാലാം നമ്പറില്‍ ആരെന്നത്. വര്‍ഷങ്ങളായി ഈ സ്ഥാനത്തിനു വേണ്ടി ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. പലരെയും ഈ നാലാം നമ്പറില്‍ ഇന്ത്യ ഇറക്കി നോക്കിയെങ്കിലും ആര്‍ക്കും ഈ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്കു തലവേദനയാവുന്ന ഏക വിഷയവും ഇതു തന്നെയാണ്.

ധോണി കളി നിര്‍ത്തണോ? പക്ഷെ ഒന്നു ചെയ്‌തേ തീരൂ... കുംബ്ലെ പറയുന്നുധോണി കളി നിര്‍ത്തണോ? പക്ഷെ ഒന്നു ചെയ്‌തേ തീരൂ... കുംബ്ലെ പറയുന്നു

നാലാം നമ്പറില്‍ ഇന്ത്യക്കു ഏറ്റവും ഉചിതനായ താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍.

സഞ്ജു മതിയെന്ന് ഗംഭീര്‍

സഞ്ജു മതിയെന്ന് ഗംഭീര്‍

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെയാണ് ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷനിലേക്കു ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജുവിന്റെ കഴിവിനെക്കുറിച്ചു തികഞ്ഞ മതിപ്പാണ് ഗംഭീറിനുള്ളത്. കഴിഞ്ഞ ലോകകപ്പിലടക്കം ഇന്ത്യക്കു തിരിച്ചടിയായ നാലാം നമ്പറില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹര്‍ഭജന്റെ വോട്ടും സഞ്ജുവിന്

ഹര്‍ഭജന്റെ വോട്ടും സഞ്ജുവിന്

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. നാലാം നമ്പറില്‍ ഇന്ത്യയുടെ വീക്ക്‌നെസ് മറികടക്കാന്‍ ഏറ്റവും അനുയോജ്യനായ താരം സഞ്ജുവാണെന്നു ഭാജി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ഭാജിയുടെ ട്വീറ്റിനു മറുപടിയായാണ് സഞ്ജുവിനെ തന്നെ ഇന്ത്യ നാലാമനായി ഇറക്കണമെന്നു ഗംഭീറും ആവശ്യപ്പെട്ടത്.

ചന്ദ്രനില്‍ പോലും ബാറ്റ് ചെയ്യാം

ചന്ദ്രനില്‍ പോലും ബാറ്റ് ചെയ്യാം

നിലവിലെ ഫോമും പ്രതിഭയും വച്ചുനോക്കിയാ ചന്ദ്രനില്‍ പോലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള താരമാണ് സഞ്ജുവെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. വിക്രം ലാന്‍ഡറില്‍ സ്ഥലമുണ്ടായിരുന്നെങ്കില്‍ സഞ്ജുവിനെയും അതില്‍ അയക്കാമായിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ കളിയില്‍ 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജുവിന് അഭിനന്ദനങ്ങളെന്നും ഗംഭീര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.

ഹര്‍ഭജന്റെ ട്വീറ്റ്

ഹര്‍ഭജന്റെ ട്വീറ്റ്

ഇന്ത്യ എയ്ക്കു വേണ്ടി തിരുവനന്തപുരത്തെ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്‌സ്. ഇതിനു പിന്നാലെയാണ് താരത്തെ ഹര്‍ഭജന്‍ ട്വിറ്ററിലൂടെ പ്രശംസിച്ചത്. ഏകദിനത്തില്‍ എന്തുകൊണ്ട് നാലാം നമ്പറില്‍ സഞ്ജുവില്ല? മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ സഞ്ജു നല്ല പ്രകടനം നടത്തിയെന്നും ഭാജി ട്വീറ്റ് ചെയ്തിരുന്നു.

പന്തിനും തിളങ്ങാനായില്ല

പന്തിനും തിളങ്ങാനായില്ല

ഏറെക്കാലത്തിനു ശേഷം നാലാം നമ്പറില്‍ ഇന്ത്യ ഏറെക്കുറെ ഉറപ്പിച്ച താരമായിരുന്നു അമ്പാട്ടി റായുഡു. പക്ഷെ കഴിഞ്ഞ ലോകകപ്പില്‍ താരം ഒഴിവാക്കപ്പെടുകയായിരുന്നു. പകരം വിജയ് ശങ്കര്‍ നാലാമനായി ടീമിലെത്തിയെങ്കിലും തിളങ്ങാനായില്ല. ഇപ്പോള്‍ റിഷഭ് പന്തിനെയാണ് ഈ സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ പന്തിനും സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

Story first published: Monday, September 9, 2019, 11:15 [IST]
Other articles published on Sep 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X