For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗുര്‍മീത് റാം റഹീമിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ മുന്‍ താരം.

By Anwar Sadath

ദില്ലി: ബിജെപി അനുകൂല പരാമര്‍ശങ്ങള്‍ നടത്തി സംഘിയെന്ന് വിളിപ്പേര് കിട്ടിയ ക്രിക്കറ്റ് താരമാണ് ഗൗതം ഗംഭീര്‍. അമിത രാജ്യസ്‌നേഹത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. എന്നാലിതാ, ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ മുന്‍ താരം.

റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതവും ആത്മീയതയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് റാം റഹീമെന്ന് ഗംഭീര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ തീവ്രവാദികളുണ്ട്. ബലാത്സംഗക്കാര്‍ അതിര്‍ത്തിക്കുള്ളിലും. ഇതിനിടയില്‍ നാം ചര്‍ച്ച ചെയ്യുന്നത് സിനിമാ തീയേറ്ററില്‍ ദേശീയഗാനം വേണോ വേണ്ടയോ എന്നതാണെന്ന് ഗംഭീര്‍ പറയുന്നു.

xgambir-13-1492075828-jpg-pagespeed-ic-5imvo0sd4w-29-1503977797.jpg -Properties

റാം റഹീമിനെതിരെ പ്രതികരിക്കാന്‍ പ്രമുഖരെല്ലാം മടിച്ചുനില്‍ക്കുമ്പോഴാണ് ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്. റാം റഹീമിന്റെ അനുയായികളുടെ അക്രമം ഭയന്നാണ് മിക്കവരും ഇയാള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്നത്. റാം റഹീമിനെതിരായ ശിക്ഷാവിധി ഉത്തരേന്ത്യയിലെങ്ങും കലാപത്തിനിടയാക്കിയിരുന്നു. ഗംഭീറിന്റെ സ്വദേശമായ ദില്ലിയിലും റാം റഹീമിന് വലിയ അനുയായി വൃന്ദമുണ്ട്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് പത്തുവര്‍ഷമാണ് റാം റഹീമിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. ശിക്ഷ പ്രഖ്യാപിച്ച കോടതിക്കു മുന്നില്‍ മുട്ടിലിരുന്ന് റാം റഹീം പൊട്ടിക്കരയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അത്ഭുത പ്രവര്‍ത്തകള്‍ ചെയ്യുന്നയാളെന്ന് അനുയായികള്‍ ധരിച്ചിരിക്കുന്ന റാം റഹീമിന്റെ പതനം കോടതി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയായിരലുന്നു.

Story first published: Tuesday, August 29, 2017, 9:07 [IST]
Other articles published on Aug 29, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+