വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗെയ്‌ലിന്റെ കരുത്തോ, എബിഡിയുടെ ശേഷിയോ ഇല്ല- ഫിറ്റ്‌നസ് കോലിയുടെ തുറുപ്പുചീട്ടെന്ന് ഗംഭീര്‍

മികച്ച ഫിറ്റ്‌നസാണ് കോലിക്ക് മുതല്‍ക്കൂട്ട്

ദില്ലി: ഇന്ത്യന്‍ ക്യാപറ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. കോലിയുടെ ഫിറ്റ്‌നസ് നിലവാരം അദ്ഭുതപ്പെടുത്തുന്നതാണെന്നും ഇതാണ് ടി20 ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കോലിക്കു കഴിയുന്നതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ക്രിസ് ഗെയ്‌ലിന്റെ കരുത്തോ, എബി ഡിവില്ലിയേഴ്‌സിന്റെ ശേഷിയോ കോലിക്ക് ഇല്ല. എന്നിട്ടും ടി20യില്‍ കോലി തിളങ്ങാനുള്ള പ്രധാന കാരണം മികച്ച ഫിറ്റ്‌നസാണെന്ന് അദ്ദേഹം പറയുന്നു. ടി20യില്‍ നിലവില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സ് കോലി നേടിയിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും 50നു മുകളില്‍ ശരാശരിയുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാന്‍ കൂടിയാണ് ഇന്ത്യന്‍ നായകന്‍. ഐപിഎല്ലും തകര്‍പ്പന്‍ പ്രകടനമാണ് കോലി നടത്തിയിട്ടുള്ളത്. 177 മല്‍സരങ്ങളില്‍ 5412 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.ക്രിസ് ഗെയ്‌ലിന്റെ കരുത്തോ, എബി ഡിവില്ലിയേഴ്‌സിന്റെ ശേഷിയോ കോലിക്ക് ഇല്ല. എന്നിട്ടും ടി20യില്‍ കോലി തിളങ്ങാനുള്ള പ്രധാന കാരണം മികച്ച ഫിറ്റ്‌നസാണെന്ന് അദ്ദേഹം പറയുന്നു. ടി20യില്‍ നിലവില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സ് കോലി നേടിയിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും 50നു മുകളില്‍ ശരാശരിയുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാന്‍ കൂടിയാണ് ഇന്ത്യന്‍ നായകന്‍. ഐപിഎല്ലും തകര്‍പ്പന്‍ പ്രകടനമാണ് കോലി നടത്തിയിട്ടുള്ളത്. 177 മല്‍സരങ്ങളില്‍ 5412 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

സ്മാര്‍ട്ട് ക്രിക്കറ്റര്‍

എല്ലായ്‌പ്പോഴും വളരെ സ്മാര്‍ട്ടായ ക്രിക്കറ്ററാണ് കോലി. ടി20 കരിയര്‍ ഇത്രയും വിജയകരമായി അദ്ദേഹം മാറ്റിയെടുക്കാനുള്ള പ്രധാന കാരണം മികച്ച ഫിറ്റ്‌നസ് തന്നെയാണെന്നു ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അഭിപ്രായപ്പെട്ടു.
ക്രിസ് ഗെയ്‌ലിനുള്ള കരുത്തും എബി ഡിവില്ലിയഴ്‌സിനുള്ള ശേഷിയും കോലിക്ക് ഇല്ലെന്നു കാണാം. ജാക്വിസ് കാലിസ്, ബ്രയാന്‍ ലാറ എന്നിവരുടെ ശേഷിയും കോലിക്ക് ഇല്ലെന്നു ഗംഭീര്‍ നിരീക്ഷിച്ചു.

കോലിയുടെ കരുത്ത്

ഇപ്പോള്‍ കോലിയുടെ ഏറ്റവും വലിയ കരുത്ത് ഫിറ്റ്‌നസ് തന്നെയാണ്. ഇതു തന്റെ ഗെയിമിലേക്കും അദ്ദേഹം കൊണ്ടുവന്നു. ഇത്രയും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ കോലിയെ സഹായിക്കുന്നതും ഈ ഫിറ്റ്‌നസ് തന്നെയാണ്.
വിക്കറ്റുകള്‍ക്കിടയിലൂടെ നന്നായി ഓടാനുള്ള കഴിവ് കോലിക്കുണ്ടെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. മറ്റു പല താരങ്ങള്‍ക്കും ഇല്ലാത്തത് ഈ കഴിവാണെന്നു 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഗംഭീര്‍ വിലയിരുത്തി.
നേരിടുന്ന എല്ലാ പന്തിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കോലിക്കു കഴിയും. മറ്റു ബാറ്റ്‌സ്മാന്‍മാരും അദ്ദേഹവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസവും ഇതാണെന്ന് ഗംഭീര്‍ പറഞ്ഞു.

രോഹിത്തിനേക്കാള്‍ സ്ഥിരത

ടീമംഗമായ രോഹിത് ശര്‍മയേക്കാള്‍ സ്ഥിരത പുലര്‍ത്തുന്ന ബാറ്റ്‌സ്മാന്‍ കോലിയാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കോലിക്കുള്ള കഴിവാണ് ഇതിനു കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രോഹിത്തിന് വലിയ ഷോട്ടുകള്‍ കളിച്ച് റണ്‍സെടുക്കാന്‍ അനായാസം കഴിയും. എന്നാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തില്‍ കോലിയോളം മിടുക്ക് അദ്ദേഹത്തിന് ഇല്ല. ഗെയ്ല്‍, ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കും കോലിയെപ്പോലെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ അറിയില്ല, പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കെതിരേ. എന്നാല്‍ അതിനു സാധിക്കുന്നത കൊണാണ് കോലിക്കു 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ളതെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Story first published: Thursday, June 18, 2020, 16:00 [IST]
Other articles published on Jun 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X