വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL Test: 200 വിക്കറ്റ് നേടിയ താരങ്ങളില്‍ ടോപ് സ്‌കോററാര് ? ജഡേജക്ക് ഏഴാം സ്ഥാനം, പട്ടിക

ടെസ്റ്റില്‍ ഓള്‍റൗണ്ടറെന്ന നിലയിലെ തന്റെ സ്ഥാനം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു ജഡേജയുടെ പ്രകടനം

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഏവരേയും ഒരിക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏഴാമനായി ക്രീസിലെത്തിയ ജഡേജ 228 പന്തുകള്‍ നേരിട്ട് 175 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. ജഡേജയുടെ ഇരട്ട സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതിന് മുമ്പ് തന്നെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ജഡേജയുടെ കന്നി അന്താരാഷ്ട്ര ഇരട്ട സെഞ്ച്വറി പ്രകടനം മൊഹാലിയില്‍ കാണാന്‍ സാധിക്കുമായിരുന്നു.

ടെസ്റ്റില്‍ ഓള്‍റൗണ്ടറെന്ന നിലയിലെ തന്റെ സ്ഥാനം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു ജഡേജയുടെ പ്രകടനം. പരിക്കിന്റെ ഇടവേളക്ക് ശേഷവും ജഡേജയുടെ പ്രകടനത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ടെസ്റ്റില്‍ 200ലധികം വിക്കറ്റ് നേടിയവരില്‍ ബാറ്റുകൊണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ച ഓള്‍റൗണ്ടര്‍ കുറവാണ്. ടെസ്റ്റില്‍ 200 ലധികം വിക്കറ്റ് നേടിയവരെ പരിഗണിച്ചാല്‍ ടോപ് സ്‌കോറര്‍ ആരാണെന്ന് അറിയാമോ ? പട്ടിക പരിശോധിക്കാം.

1

വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സാണ് പട്ടികയില്‍ തലപ്പത്ത്. 365 റണ്‍സാണ് സോബേഴ്‌സ് നേടിയത്. 93 ടെടെസ്റ്റില്‍ നിന്ന് 8032 റണ്‍സും 235 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 26 സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ഗാരി സോബേഴ്‌സിന്റെ കരിയറിലുണ്ട്.

മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ വസിം അക്രമാണ് രണ്ടാം സ്ഥാനത്ത്. 1985-2002 വരെ ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച അക്രം 257* റണ്‍സുമായാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. 104 ടെസ്റ്റില്‍ നിന്ന് 2898 റണ്‍സും 414 വിക്കറ്റുമാണ് അക്രത്തിന്റെ പേരിലുള്ളത്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ്. 1995-2013 കാലയളവില്‍ കളിച്ച അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 224 റണ്‍സാണ്. 166 മത്സരത്തില്‍ നിന്ന് 13289 റണ്‍സാണ് കാലിസ് നേടിയത്.

2

നാലാം സ്ഥാനത്ത് ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസനാണ്. 2007 മുതല്‍ ക്രിക്കറ്റില്‍ സജീവമായിട്ടുള്ള ഷക്കീബ് 217 റണ്‍സുമായാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. 59 മത്സരത്തില്‍ നിന്ന് 4029 റണ്‍സാണ് ഷക്കീബിന്റെ പേരിലുള്ളത്. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോത്തമാണ് അഞ്ചാം സ്ഥാനത്ത്. 1977-1992 കാലഘട്ടത്തില്‍ കളിച്ച അദ്ദേഹം 208 റണ്‍സുമായാണ് അഞ്ചാം സ്ഥാനത്തുള്ളത്. 102 മത്സരത്തില്‍ നിന്ന് 5200 റണ്‍സാണ് ബോത്തതിന്റെ പേരിലുള്ളത്.

3

മുന്‍ ഓസീസ് പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഗില്ലസ്പിയാണ് ഈ പട്ടികയിലെ ആറാമന്‍. 1996-2006 കാലയളവില്‍ കളിച്ച ഗില്ലസ്പിയുടെ ഉയര്‍ന്ന സ്‌കോര്‍ 201* റണ്‍സാണ്. 71 മത്സരത്തില്‍ നിന്ന് 1218 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏഴാം സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജ എത്തിയിരിക്കുകയാണ്. 175* റണ്‍സാണ് ജഡ്ഡു നേടിയത്. 58 മത്സരത്തില്‍ നിന്ന് 2370 റണ്‍സാണ് ജഡേജയുടെ ആകെ സമ്പാദ്യം.

4

ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് എട്ടാം സ്ഥാനത്ത്. 2007 മുതല്‍ സജീവമായുള്ള ബ്രോഡ് 169 റണ്‍സുമായാണ് ഈ റെക്കോഡിന്റെ ഭാഗമായി തുടരുന്നത്. മുന്‍ ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ് ഒമ്പതാം സ്ഥാനത്ത്. 1998-2009വരെ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച ഓള്‍റൗണ്ടറാണ് ഫ്‌ളിന്റോഫ്. 167 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 79 മത്സരത്തില്‍ നിന്ന് 3845 റണ്‍സാണ് ഫ്‌ളിന്റോഫിന്റെ പേരിലുള്ളത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവാണ് 10ാം സ്ഥാനത്ത്. 1978-1994 കാലയളവിലായി കളിച്ച കപിലിന്റെ ഉയര്‍ന്ന സ്‌കോര്‍ 163 റണ്‍സാണ്. 131 മത്സരത്തില്‍ നിന്ന് 434 വിക്കറ്റ് നേടിയ കപിലിന്റെ പേരില്‍ 5248 റണ്‍സുമുണ്ട്.

Story first published: Saturday, March 5, 2022, 19:54 [IST]
Other articles published on Mar 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X