ലോകകപ്പല്ല, ഐപിഎല്‍... ഇന്ത്യയുടെ മുന്‍ സൂപ്പര്‍ കോച്ച് കേസ്റ്റണ്‍ വീണ്ടും ഫ്‌ളോപ്പ്, ഇനിയെന്ത്?
ബെംഗളൂരു: 2011ല്‍ ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച സൂപ്പര്‍ കോച്ച് ഗാരി കേസ്റ്റണിന് ഐപിഎല്ലില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. കേസ്റ്റണിന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ഈ സീസണില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലും ആര്‍സിബി പ്ലേഓഫിലെത്തിയിരുന്നില്ല. അന്ന് ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്നു അദ്ദേഹം. നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പവും കേസ്റ്റണ്‍ ഐപിഎല്ലില്‍ ഒരു കൈ നോക്കിയിരുന്നെങ്കിലും അന്നും നിരാശ തന്നെയായിരുന്നു ഫലം.
ഈ സീസണില്‍ ആര്‍സിബിയുടെ ദയനീയ പ്രകടനത്തോടെ കേസ്റ്റണിനു ഇനി സ്ഥാനം നിലനിര്‍ത്താനാവുമോയെന്നു കണ്ടറിയണം. ആര്‍സിബിക്കൊപ്പം തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അദ്ദേഹം.

ഘടനാപരമായ മാറ്റം വേണം
അടുത്ത സീസണിലും ആര്‍സിബിയുടെ പരിശീലക സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേസ്റ്റണ്‍ വ്യക്തമാക്കി. ടീമില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ അടുത്ത സീസണില്‍ വരുത്തിയേ തീരൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ച്ച ഇഷ്ടപ്പെടുന്നയാളാണ് താന്‍.
ടീമിന്റെ നട്ടെല്ലായി മാറാന്‍ മിടുക്കുള്ള ഒരു കൂട്ടം കളിക്കാരെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ വിജയം കൊയ്തിട്ടുള്ള ഫ്രാഞ്ചൈസികളെല്ലാം ഈ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ആര്‍സിബിയിലും ഇതു തന്നെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും കേസ്റ്റണ്‍ വിശദമാക്കി.

അടിമുടി മാറ്റുന്നത് തിരിച്ചടിയാവും
ഓരോ വര്‍ഷവും ചില ഫ്രാഞ്ചൈസികള്‍ ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തുന്നതായി ശ്രദ്ധയില്‍ പെടാറുണ്ട്. ഇതു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുകയെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ആര്‍സിബി ടീമിലുള്ളവരുമായി തന്നെ മുന്നോട്ട് പോവണമെന്നാണ് ആഗ്രഹം. കാരണം കെട്ടുറപ്പുള്ള നല്ലൊരു സംഘത്തെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഇതതിനു നിലവിലെ കളിക്കാരില്‍ വിശ്വസിച്ചേ തീരൂ. ഒരു സീസണില്‍ ഫ്‌ളോപ്പായാല്‍ താരങ്ങളെ കൈവിടരുത്. മികച്ച പിന്തുണ നല്‍കിയാല്‍ അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരാന്‍ അവര്‍ക്കു സാധിക്കുമെന്നും കേസ്റ്റണ്‍ വ്യക്തമാക്കി.

ദൗര്‍ബല്യം പുറത്തു കാണിക്കരുത്
ആര്‍സിബി ടീം തങ്ങളുടെ ദൗര്‍ബല്യത്തെ മറച്ചു വയ്‌ക്കേണ്ടതുണ്ട്. തങ്ങളുടെ കരുത്തിലായിരിക്കണം ടീം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. സീസണിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ക്കെതിരേയുള്ള പരാജയങ്ങളാണ് ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു കനത്ത തിരിച്ചടിയായതെന്നു കേസ്റ്റണ്‍ ചൂണ്ടിക്കാട്ടി.
മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ ആര്‍സിബിക്കു ജയിക്കാന്‍ കഴിയുന്നവയായിരുന്നു. എന്നാല്‍ അതിനായില്ല. ഇത്തരം മല്‍സരങ്ങളില്‍ ജയിക്കാനായില്ലെങ്കില്‍ അതു വന്‍ തിരിച്ചടിയായി മാറും. കാരണം ഐപിഎല്ലില്‍ ജയിക്കാവുന്ന മല്‍സരങ്ങളില്‍ ജയിച്ചേ തീരുവെന്നും കോച്ച് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications