വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാമ്പ്യന്‍ ഇംഗ്ലണ്ടിനെ കളി പഠിപ്പിക്കാനെത്തുന്നത് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ കോച്ച്

ലണ്ടന്‍: ക്രിക്കറ്റ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാന്‍ പുതിയ പരിശീലകനെത്തുന്നു. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ ആണ് ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകന്‍ എന്നാണ് സൂചന. നിലവിലെ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് സ്ഥാനം ഒഴിയുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തെങ്കിലും ആഷസ് കിരീടം തിരിച്ചുപിടിക്കാന്‍ കഴിയാതെയാണ് ബെയ്‌ലിസ് ജോലി മതിയാക്കുന്നത്.

പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള നടപടി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സിന്റെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. കിര്‍സ്റ്റന്‍ ആണ് പരിശീലക സ്ഥാനത്തേക്കുള്ള പ്രഥമ പരിഗണനയിലുള്ളത്. കിര്‍സ്റ്റനെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ചുമലതയേല്‍പ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, മുഴുവന്‍ സമയ പരിശീലകനായി അദ്ദേഹത്തെ നിയമിക്കാന്‍ ആണ് ഇപ്പോഴത്തെ ആലോചന.

വരുന്നു മലിങ്ക ജൂനിയര്‍... ഏഴിന് ആറു വിക്കറ്റ്!! വരവറിയിച്ച് 17കാരന്‍, വീഡിയോ കാണാംവരുന്നു മലിങ്ക ജൂനിയര്‍... ഏഴിന് ആറു വിക്കറ്റ്!! വരവറിയിച്ച് 17കാരന്‍, വീഡിയോ കാണാം

Gary Kirsten

2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ കിര്‍സ്റ്റന്‍ ആയിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ടെസ്റ്റില്‍ ഇന്ത്യയെ ലോക ഒന്നാം നമ്പറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിശീലകനായിരുന്നു. കൂടാതെ മറ്റു രാജ്യങ്ങളിലെ ടി20 ലീഗുകളിലും പരിശീലകനായി. ഇത്തവണ ഇന്ത്യന്‍ പരിശീലകനാകാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ കിര്‍സ്റ്റെന്‍ വീണ്ടും അപേക്ഷ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Story first published: Friday, September 27, 2019, 14:16 [IST]
Other articles published on Sep 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X