Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാലഞ്ച് ചെയ്യാന്‍ ആരുണ്ട്? മുന്നില്‍ കോലി, പിന്നില്‍ കേസ്റ്റണ്‍!! ഇനിയാരും കപ്പ് മോഹിക്കേണ്ടേ...

ബെംഗളൂരു: ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലബൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. എല്ലാ സീസണിലും മിന്നുന്ന പ്രകടനത്തിലൂടെ ആരാധകരെ കൈയിലെടുക്കാറുണ്ടെങ്കിലും ഇതു പിന്നീട് കിരീടത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്കു സാധിക്കാറില്ല. മൂന്നു തവണയാണ് ആര്‍സിബിക്ക് കലാശക്കളിയില്‍ കാലിടറിയത്. എന്നാല്‍ ഐപിഎല്ലിന്റെ 11ാം സീസണില്‍ ഈ കുറവുകളെല്ലാം നികത്താനുള്ള തയ്യാറെടുപ്പിലാണ് ആര്‍സിബി.

1

കപിലിന്റെ ചെകുത്താന്‍മാര്‍ ലോകിരീടം നേടിയ ശേഷം ആദ്യമായി ഇന്ത്യയെ വിശ്വവിജയത്തിലേക്കു നയിച്ച ദക്ഷിണാഫ്രിക്കന്‍ കോച്ച് ഗാരി കേസ്റ്റണിനെയാണ് ഇതിനായി ആര്‍സിബി രംഗത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ കിരീടദാഹം ശമിപ്പിച്ച കേസ്റ്റണിന് ഇനി ആര്‍സിബിയുടെയും കാത്തിരിപ്പ് അവസാനിപ്പിക്കാനാവുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ചാലഞ്ചേഴ്‌സിന്റെ ബാറ്റിങ് പരിശീലകനായാണ് കേസ്റ്റണിനെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് ബൗളിങ് പരിശീലകന്‍.

2

സൂപ്പര്‍ താരം വിരാട് കോലിയടക്കമുള്ള വന്‍ നിരയുണ്ടായിട്ടും ആര്‍സിബിക്ക് നിര്‍ണായക മല്‍സരങ്ങൡ കാലിടറുന്നത് അവസാനിപ്പിക്കുകയാവും കേസ്റ്റണിന്റെ ചുമതല. 2009, 11, 16 സീസണുകളിലെ ഫൈനലില്‍ തോറ്റ ആര്‍സിബി 2010, 15 സീസണുകളില്‍ നോക്കൗട്ട്‌ റൗണ്ടുകളിലും പുറത്താവുകയായിരുന്നു.

Story first published: Tuesday, January 2, 2018, 16:11 [IST]
Other articles published on Jan 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+