Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ലോകകപ്പ് കോച്ച് ഗാരി കിര്‍സ്റ്റന്‍ വനിതാ ടീം പരിശീലകനായേക്കും

ദില്ലി: ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ വനിതാ ടീമിന്റെ പരിശീലകനായേക്കുമെന്ന് സൂചന. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ കിര്‍സ്റ്റന്‍ ബിസിസിഐയ്ക്ക് ഇതിനായി അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു.

2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ കിര്‍സ്റ്റന്‍ ആയിരുന്നു പരിശീലകന്‍. കിര്‍സ്റ്റന്‍ അപേക്ഷ നല്‍കിയതോടെ വനിതാ ടീമിന്റെ പരിശീലകനാകാന്‍ ഏറെ സാധ്യതയും തെളിഞ്ഞു. ഡേവിഡ് ജോണ്‍സണ്‍, രാകേഷ് ശര്‍മ, മനോജ് പ്രഭാകര്‍, ഒവൈസ് ഷാ, ഹെര്‍ഷലെ ഗിബ്‌സ്, തുടങ്ങിയവരാണ് അപേക്ഷ നല്‍കിയ മറ്റു പ്രമുഖര്‍. കാലാവധി പൂര്‍ത്തിയാക്കിയ രമേഷ് പവാര്‍ വീണ്ടും പരിശീലകനാകാന്‍ അപേക്ഷിച്ചിട്ടുണ്ട്.

garykirsten

വനിതാ ടി20 ലോകകപ്പിനുശേഷം ഏറെ വിവാദങ്ങളിലൂടെയാണ് ഇന്ത്യന്‍ വനിതാ ടീം കടന്നുപോയത്. മിതാലി രാജും പരിശീലകനും തമ്മിലുള്ള അകല്‍ച്ചയും ആരോപണ പ്രത്യാരോപണവുമെല്ലാം ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പവാറിനെ വീണ്ടും പരിശീലകനാക്കണമെന്ന അഭിപ്രായവും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ പരിശീകന്റെ തെരഞ്ഞെടുപ്പ് ടീമിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ജനുവരി 24 ആരംഭിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിന് മുന്‍പ് പുതിയ പരിശീലകനെ പ്രഖ്യാപിക്കും.

Story first published: Saturday, December 15, 2018, 9:52 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+