Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇത്തവണ കിരീടം ആര്‍സിബിക്ക് തന്നെ!! തന്ത്രമൊരുക്കി കേസ്റ്റണ്‍, പടയൊരുക്കം തുടങ്ങി

RCBയുടെ പരിശീലന ക്യാംപ് ആരംഭിച്ചു | Oneindia Malayalam

ബെംഗളൂരു: ജയിക്കാവുന്ന എല്ലാ വിഭങ്ങളും ഉണ്ടായിട്ടും അവ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്തവരെന്ന പഴികേട്ട നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഓരോ സീസണിനു മുമ്പും കിരീട ഫേവറിറ്റുകളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന ആര്‍സിബിയുണ്ടാവും. എന്നാല്‍ കടലാസില്‍ മാത്രം പുലികളായ ആര്‍സിബിക്ക് കളിക്കളത്തില്‍ നിര്‍ണായ മല്‍സരങ്ങളില്‍ അടിതെറ്റുകയായിരുന്നു.

പക്ഷെ വരാനിരിക്കുന്ന 12ാം സീസണില്‍ തങ്ങളുടെ ചീത്തപ്പേര് മായ്ക്കാനുറച്ച് തന്നെയാണ് ആര്‍സിബിയുടെ പടയൊരുക്കം. 2011ല്‍ ഇന്ത്യക്കു ഏകദിന ലോകകിരീടം സമ്മാനിച്ച സൂപ്പര്‍ കോച്ച് ഗാരി കേസ്റ്റണിന്റെ ശിക്ഷണത്തിലാണ് ആര്‍സിബി അടുത്ത സീസണിന് തയ്യാറെടുക്കുന്നത്.

പരിശീലനം ആരംഭിച്ചു

പരിശീലനം ആരംഭിച്ചു

പുതിയ സീസണിനു മുന്നോടിയായി ആര്‍സിബിയുടെ പരിശീലന ക്യാംപ് ബെംഗളൂരൂവില്‍ ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ കേസ്റ്റണിനെക്കൂടാതെ താരങ്ങള്‍ക്കു ഉപദേശവുമായി ഇന്ത്യയുടെ മുന്‍ പേസറും ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ ആശിഷ് നെഹ്‌റയുമുണ്ട്.
ആലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്‍സിബി താരങ്ങള്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 11 താരങ്ങളാണ് ക്യാംപിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കളിക്കാര്‍ ക്യാംപിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര താരങ്ങളെ കണ്ടെത്തണം

ആഭ്യന്തര താരങ്ങളെ കണ്ടെത്തണം

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളില്‍ മികച്ചവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനക്യാംപ് തുടങ്ങിയതെന്ന് കേസ്റ്റണ്‍ വ്യക്തമാക്കി. അടുത്ത സീസണില്‍ എങ്ങനെ കളിക്കണമെന്നും ടീം കോമ്പിനേഷന്‍ എങ്ങനെ ആയിരിക്കണമെന്നുമെല്ലാം ആലോചിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും ശക്തമായ ടീമിനെ തന്നെ പുതിയ സീസണില്‍ അണിനിരത്തുകയാണ് ലക്ഷ്യം. നിരവധി ഇന്ത്യന്‍ താരങ്ങള്‍ ടീമിനൊപ്പമുണ്ട്. അവരുടെയെല്ലാം പ്രകടനം നേരില്‍ കാണുന്നതിനും വിലയിരുത്തുന്നതിനും വേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചത്. ഓരോ താരത്തില്‍ നിന്നും പരമാവധി മികച്ച പ്രകടനം പുറത്തു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് കോച്ചിങ് സംഘം തന്ത്രങ്ങള്‍ ആസൂത്രണം ചെയുന്നതെന്നും കേസ്റ്റണ്‍ പറഞ്ഞു.

വലിയ പ്രതീക്ഷകള്‍

വലിയ പ്രതീക്ഷകള്‍

പുതിയ സീസണിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആര്‍സിബിക്കുള്ളതെന്ന് നെഹ്‌റ വ്യക്തമാക്കി. മികച്ച രീതിയിലാണ് ക്യാംപ് പുരോഗമിക്കുന്നത്. നല്ല വിക്കറ്റ്, മികച്ച സൗകര്യങ്ങള്‍ ഇവയെല്ലാം ഒരുക്കിയിട്ടുണ്ട്. താരങ്ങള്‍ മികച്ച രീതിയിലാണ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത സീസണില്‍ ആര്‍സിബി ശക്തമായ പ്രകടനം തന്നെ നടത്തുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും റെയ്‌ന പറഞ്ഞു.
അക്ഷ്ദീപ് നാഥ്, മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ഗുര്‍കീരത് സിങ്, ഹിമ്മത്ത് സിങ്, കുല്‍വന്ദ് കെജ്രോളിയ, മിലിന്ദ് കുമാര്‍, പ്രയസ് റായ് ബര്‍മന്‍, ശിവം ദുബെ, പവന്‍ നേഗി, പാര്‍ഥീവ് പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് പരിശീലന ക്യാംപിലുള്ള കളിക്കാര്‍.

Story first published: Wednesday, February 13, 2019, 11:37 [IST]
Other articles published on Feb 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+