വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെറും 40 മിനിറ്റ്... ഗാംഗുലി തന്റെയും ദാദയായി, വെളിപ്പെടുത്തി മുന്‍ പാക് സ്പിന്നര്‍

സഖ്‌ലൈന്‍ മുഷ്താഖാണ് ഗാംഗുലിയെക്കുറിച്ചു പറഞ്ഞത്

കറാച്ചി: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്. നേരത്തേ കളിക്കാരനായിരുന്നപ്പോള്‍ ചങ്കൂറ്റത്തോടെ ടീമിനെ മുന്നില്‍ നിന്നു നയിച്ച് സഹതാരങ്ങളുടെ ദാദയായി മാറിയ അദ്ദേഹം ബോള്‍ഡായ തീരുമാനമെടുക്കാന്‍ ഒട്ടും മടിക്കാത്തയാള്‍ കൂടിയായിരുന്നു.

പതിറ്റാണ്ടിന്റെ നായകന്‍ ആര്? ചോദ്യം ഐസിസിയുടേത്... ആരാധകരുടെ പ്രതികരണം ഇങ്ങനെപതിറ്റാണ്ടിന്റെ നായകന്‍ ആര്? ചോദ്യം ഐസിസിയുടേത്... ആരാധകരുടെ പ്രതികരണം ഇങ്ങനെ

പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍മാരില്‍ ഒരാളായ സഖ്‌ലൈന്‍ മുഷ്താഖ് ഗാംഗുലിയെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ്. ഒരു പഴയ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. അതിനു ശേഷം ഗാംഗുലി തന്റെ മനം കവര്‍ന്നതായും മുഷ്താഖ് വെളിപ്പെടുത്തി.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോഴുണ്ടായ സംഭവത്തിനു ശേഷമാണ് ഗാംഗുലി തന്റെ മനം കവര്‍ന്നതെന്നു മുഷ്താഖ് പറഞ്ഞു. അന്നു താന്‍ സസെക്‌സിനു വേണ്ടി കളിക്കുകയായിരുന്നു. ഇന്ത്യയും സസെക്‌സും തമ്മില്‍ ത്രിദിന പരിശീലന മല്‍സരമാണ് അന്നു നടന്നത്. ഗാംഗുലി ഈ മല്‍സരത്തില്‍ കളിച്ചിരുന്നില്ല.
2005-06ലായിരുന്നു ഇതു നടന്നതെന്നാണ് ഓര്‍മ. ഇരു കാല്‍മുട്ടുകളിലും ശസ്ത്രക്രിയക്കു വിധേയനായ ശേഷം 36-37വരെ ആഴ്ചകള്‍ പുറത്തായിരുന്നു താന്‍. ഇതു മാനസികമായി തന്നെ ഏറെ തളര്‍ത്തിയിരുന്നു. പരിക്കില്‍ നിന്നു മോചിതനായ ശേഷമാണ് അന്നു സസെക്‌സിനു വേണ്ടി താന്‍ കളിച്ചതെന്നും മുഷ്താഖ് ഒരു യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിശദമാക്കി.

മല്‍സരം കാണാന്‍ ഗാംഗുലിയും

മല്‍സരം കാണാന്‍ ഗാംഗുലിയും

ഇന്ത്യക്കു വേണ്ടി കളിച്ചില്ലെങ്കിലും മല്‍സരം കാണാന്‍ ഗാംഗുലിയും എത്തിയിരുന്നു. സസെക്‌സിന്റെ ബാറ്റിങിനിടെ ബാല്‍ക്കണിയില്‍ വച്ച് ഗാംഗുലി തന്നെ കണ്ടു. പക്ഷെ തങ്ങളുടെ ഡ്രസിങ് റൂം മറ്റൊരു ദിശയിലേക്ക് ആയിരുന്നതിനാല്‍ അദ്ദേഹത്തെ താന്‍ കണ്ടില്ല.
സസ്‌കെസ് ടീമിന്റെ ഡ്രസിങ് റൂമിലേക്കു വന്ന ഗാംഗുലി തനിക്കൊരു കപ്പ് കോഫി ഓഫര്‍ ചെയ്തു. തുടര്‍ന്നു കാല്‍മുട്ടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കുകയും ചെയ്തു. അന്ന് കുറേ നേരം ഞങ്ങള്‍ പലതും സംസാരിച്ചിരുന്നു. 40 മിനിറ്റോളം തനിക്കൊപ്പം ചെലവഴിച്ചു തിരിച്ചുപോവുമ്പോഴും ഗാംഗുലി തന്റെ മനം കവര്‍ന്നിരുന്നതായും മുഷ്താഖ് വെളിപ്പെടുത്തി.

ഇരുവരും പുതിയ റോളില്‍

ഇരുവരും പുതിയ റോളില്‍

ഗാംഗുലിയും മുഷ്താഖും ഇപ്പോള്‍ പുതിയ റോളുകളില്‍ തങ്ങളുടെ രാജ്യത്തിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ദാദ ഇപ്പോള്‍ ബിസിസിഐയ്ക്കു ചുക്കാന്‍ പിടിക്കുമ്പോള്‍ മുഷ്താഖ് പാക് ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ഉപദേശകനാണ്. ദേശീയ ടീമിന്റെയടക്കം വ്യത്യസ്ത പ്രായ ഗ്രൂപ്പുകളിലെ ടീമുകള്‍ക്കെല്ലാം സ്പിന്‍ ബൗളിങില്‍ സഹായിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം.

Story first published: Thursday, December 26, 2019, 12:53 [IST]
Other articles published on Dec 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X