Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി നല്ല ക്യാപ്റ്റന്‍, ധോണി ഗാംഗുലിയെപ്പോലെ അല്ല: ലക്ഷ്മണ്‍

ദില്ലി: സൗരവ് ഗാംഗുലിയും എം എസ് ധോണിയും രണ്ട് താരം ക്യാപ്റ്റന്മാരാണ് എന്ന് മുന്‍ താരം വി വി എസ് ലക്ഷ്മണ്‍. ഗാംഗുലി ഇമോഷണല്‍ ആണ്. പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിപ്പെടും. എന്നാല്‍ ധോണി അങ്ങനെയല്ല. അതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം - ദില്ലിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃത്വ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒരുകാലത്ത് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് താരം.

ക്യാപ്റ്റന്‍ ഗാംഗുലിയുടെ മേല്‍ പ്രശംസകള്‍ വാരിച്ചൊരിഞ്ഞു ലഷ്മണ്‍. കളി ജയിക്കാന്‍ കഴിവുള്ളവരെ കണ്ടെത്തലാണ് നല്ല ക്യാപ്റ്റന്റെ ലക്ഷണം. സൗരവ് ഗാംഗുലി ചെയ്തത് അതാണ്. യുവരാജ്, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍ തുടങ്ങിയ മാച്ച് വിന്നര്‍മാര്‍ ടീമിലെത്തിയതും നിലനിന്നതും ഗാംഗുലിയുടെ സപ്പോര്‍ട്ടോടെയാണ്.

laxman-ganguly

സൗരവ് ഗാംഗുലിയുടെ കീഴിലായിരുന്നു ലക്ഷ്മണിന്റെ സുവര്‍ണ കാലവും. 2001 ലെ 281 അടക്കമുള്ള സ്വപ്‌ന സമാന ഇന്നിംഗ്‌സുകള്‍ ലക്ഷ്മണ്‍ ഗാംഗുലിക്ക് വേണ്ടി കളിച്ചു. ജയിക്കാന്‍ തങ്ങള്‍ക്ക് ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്നാല്‍ വിട്ടുകൊടുക്കാതെ പൊരുതാന്‍ സാധിച്ചതാണ് അന്നത്തെ വിജയരഹസ്യം - ഓസ്‌ട്രേലിയയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ നേടിയ മാച്ച് വിന്നിംഗ് പ്രകടനത്തെ ലക്ഷ്മണ്‍ ഓര്‍ത്തു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയെക്കുറിച്ച് ലക്ഷ്മണ് അത്ര നല്ല ഓര്‍മകളല്ല ഉണ്ടാകുക. അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ലക്ഷ്മണ്‍ പറഞ്ഞത് ക്യാപ്റ്റന്‍ ധോണിയെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടാനില്ല എന്നാണ്. ഇന്ത്യയുടെ എക്കാലത്തെയും സ്‌റ്റൈലിഷ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് ലക്ഷ്മണ്‍ എന്ന ഹൈദരാബാദുകാരന്റെ സ്ഥാനം.

Story first published: Sunday, November 23, 2014, 14:17 [IST]
Other articles published on Nov 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+