Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റെന്ന് കരുതി ടീമില്‍ വെട്ടിനിരത്തല്‍ വേണ്ട; മുന്നറിയിപ്പുമായി ഗാംഗുലി

കൊല്‍ക്കത്ത: എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നുതരിപ്പണമായ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. മുരളി വിജയ്, അജിങ്ക്യ രഹാനെ എന്നിവരോട് കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ ബാറ്റ് ചെയ്യാന്‍ ഉപദേശിച്ച ഗാംഗുലി വിരാട് കോലിയോട് അന്തിമ ഇലവനില്‍ ഒരുപാട് വെട്ടലും, തിരുത്തലും വരുത്തേണ്ടെന്നും നിര്‍ദ്ദേശിച്ചു. കോലി ഒഴികെയുള്ള ഇന്ത്യയുടെ ബാറ്റിംഗ് പട ഒന്നൊഴിയാതെ കൂടാരം കയറിയപ്പോള്‍ 31 റണ്ണിനായിരുന്നു ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.

sourav-ganguly

തോല്‍വിക്ക് ക്യാപ്റ്റന്‍ മാത്രമല്ല ഉത്തരവാദി. ജയിക്കുമ്പോള്‍ അഭിനന്ദനം ലഭിക്കുന്നത് പോലെ തോല്‍ക്കുമ്പോള്‍ വിമര്‍ശനവും ക്യാപ്റ്റന് നേരിടേണ്ടി വരുമെന്ന് ഗാംഗുലി ഓര്‍മ്മിപ്പിച്ചു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമില്‍ ഹോള്‍സെയില്‍ അഴിച്ചുപണി വരുത്തുന്നതിന് എതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബാറ്റിംഗ് നിരയ്ക്ക് സ്ഥിരത നല്‍കണം. ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കേണ്ടത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, അതുകൊണ്ട് പന്ത് സ്വിംഗ് ചെയ്യുമ്പോള്‍ പരാജയപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

2011, 2014 വര്‍ഷങ്ങളില്‍ നമ്മള്‍ തോറ്റിട്ടുണ്ട്. മുന്‍പ് സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. അത് കൊണ്ട് ന്യായീകരണങ്ങള്‍ക്ക് സ്ഥാനമില്ല. ക്യാപ്റ്റന്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കണം. തനിക്ക് കഴിയുന്നത് മറ്റുള്ളവര്‍ക്കും കഴിയുമെന്ന് ബോധിപ്പിക്കണം. വെട്ടിനിരത്തുന്നത് താരങ്ങളില്‍ ഭയം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് സഹായിക്കുക, ഗാംഗുലി ഓര്‍മ്മിപ്പിച്ചു.

Story first published: Monday, August 6, 2018, 17:45 [IST]
Other articles published on Aug 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+