വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസാനം നേടിയത് 2013ല്‍... കോലിക്കു കീഴില്‍ ഒന്നുമില്ല!! ഗാംഗുലിയുടെ പ്രധാന ലക്ഷ്യം അതു തന്നെ

വലിയ ടൂര്‍ണമെന്റുകളാണ് ഗാംഗുലി ലക്ഷ്യമിടുന്നത്

Sourav Ganguly wants Virat Kohli to Focus On Winning Big Tournaments | Oneindia Malayalam

ദില്ലി: ബിസിസിഐയുടെ പുതിയ പ്രസിഡന്റായി കഴിഞ്ഞ ദിവസമാണ് മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളികള്‍ ആരു തന്നെ ഇല്ലാതിരുന്നതിനാല്‍ ഏകപക്ഷീയമായി തന്നെ അദ്ദേഹം ബിസിസിഐയുടെയും ദാദയാവുകയായിരുന്നു. ഈ മാസം 23ന് ഗാംഗുലി ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.

ഫിഫയെ കണ്ടു പഠിക്കൂ, ലോകകപ്പ് വിഷയത്തില്‍ നിലപാട് അറിയിച്ച് ഗാംഗുലിഫിഫയെ കണ്ടു പഠിക്കൂ, ലോകകപ്പ് വിഷയത്തില്‍ നിലപാട് അറിയിച്ച് ഗാംഗുലി

ആഭ്യന്തര ക്രിക്കറ്റിനാണ് താന്‍ മുന്‍തൂക്കം നല്‍കുകയെന്നു ഗാംഗുലി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞെങ്കിലും ദേശീയ ടീമിനൊപ്പവും ചില നേട്ടങ്ങള്‍ അദ്ദേഹം സ്വപ്‌നം കാണുന്നുണ്ട്. വിരാട് കോലിക്കും സംഘത്തിനും ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നു തന്നെ ഗാംഗുലി ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

വലിയ ടൂര്‍ണമെന്റ് വിജയങ്ങള്‍

വലിയ ടൂര്‍ണമെന്റ് വിജയങ്ങള്‍

കോലിക്കു കീഴില്‍ ഇന്ത്യ ഐസിസിയുടെ വലിയ ടൂര്‍ണമെന്റുകളില്‍ ജയിക്കുന്നതിനാണ് ഗാംഗുലി മുന്‍തൂക്കം നല്‍കുന്നത്. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ മികച്ച ടീം തന്നെയാണ്. വിരാട് കോലി നേരിടുന്ന ഏക പ്രശ്‌നം ഏഴു വര്‍ഷമായി വലിയ ടൂര്‍ണമെന്റുകളൊന്നും ജയിച്ചിട്ടില്ലെന്നതാണ്. എങ്കിലും ഈ ടൂര്‍ണമെന്റുകളിലെല്ലാം സെമി ഫൈനലിലും ഫൈനലിലുമൊഴികെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് തിരുത്താന്‍ കോലിക്കു കഴിയുമെന്നു തന്നെയാണ് വിശ്വാസം. അദ്ദേഹം ഒരു ചാംപ്യന്‍ പ്ലെയറാണെന്നും ദാദ ചൂണ്ടിക്കാട്ടി.

അവസാന നേട്ടം 2013ല്‍

അവസാന നേട്ടം 2013ല്‍

2013ലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ വിജയികളായത്്. അതും എംഎസ് ധോണിക്കു കീഴിലായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അന്നു കിരീടമണിഞ്ഞത്. അതിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍ പോലും ഇന്ത്യ വിജയികളായിട്ടില്ല. അവസാനമായി ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ വെറുംകൈയോടെ മടങ്ങിയിരുന്നു. സെമി ഫൈനലില്‍ തോറ്റാണ് വിരാട് കോലിയും സംഘവും പുറത്തായത്.

സാഹ ബാറ്റിങിലും തിളങ്ങേണ്ടതുണ്ട്

സാഹ ബാറ്റിങിലും തിളങ്ങേണ്ടതുണ്ട്

തന്റെ നാട്ടുകാരന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ വിക്കറ്റ് കീപ്പിങില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്റിങിലും ഈ മികവ് പുറത്തെടുക്കേണ്ടതുണ്ടെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. സാഹയുടെ വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ 100 മല്‍സരങ്ങള്‍ കളിക്കണമെങ്കില്‍ ബാറ്റിങിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇനിയൊരു ടെസ്റ്റ് കൂടി ശേഷിക്കുന്നുണ്ട്. അതില്‍ സാഹയ്ക്കു സെഞ്ച്വറി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഡാല്‍മിയയുടെ പിന്‍ഗാമി

ഡാല്‍മിയയുടെ പിന്‍ഗാമി

ബിസിസിഐയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റുമാരില്‍ ഒരാളായ ജഗ്‌മോഹന്‍ ഡാല്‍മിയക്കു ശേഷം കൊല്‍ക്കത്തയില്‍ നിന്നുള്ള ആദ്യത്തേയാള്‍ കൂടിയാണ് ഗാംഗുലി. എന്നാല്‍ അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നു ഗാംഗുലി പറയുന്നു. ഒരു ഭരണകര്‍ത്താവെന്ന നിലയില്‍ കൈവരിക്കാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് ഡാല്‍മിയ. അതിന്റെ 50 ശതമാനമെങ്കിലും നേടാനായാല്‍ മാത്രമേ താനും ഈ റോളില്‍ വിജയമായിരുന്നുവെന്നു കണക്കാന്‍ സാധിക്കൂയെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 16, 2019, 10:02 [IST]
Other articles published on Oct 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X