വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്റെ വെടിക്കെട്ട് നിങ്ങള്‍ക്ക് വൈകാതെ കാണാം, ഞാന്‍ ഗ്യാരണ്ടി, ആ താരത്തെ പിന്തുണച്ച് ദാദ

By Vaisakhan MK

ലണ്ടന്‍: ലോകകപ്പില്‍ മെലെപ്പോക്കിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. എന്നാല്‍ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധോണിയുടെ വെടിക്കെട്ട് ലോകകപ്പ് കാണാന്‍ പോകുന്നതേയുള്ളൂ എന്നാണ് ഗാംഗുലി പറയുന്നത്. ധോണിക്ക് മികച്ച രീതിയില്‍ കളിക്കാനാവും. അദ്ദേഹത്തിന് അതിനുള്ള പരിചയസമ്പത്തും കഴിവുമുണ്ടെന്ന് ഗാംഗുലി പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ധോണിയുടെ മെല്ലെപ്പോക്ക് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

1

അതേസമയം ധോണിയുടെ ബാറ്റിംഗ് രീതിയെ കുറിച്ച് കൂടുതലായി താന്‍ പഠിച്ചിട്ടില്ല. കൂടുതലായി പരിശോധിക്കേണ്ട കാര്യമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ധോണി മുമ്പും വീണുപോയിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ടില്‍ കളിക്കാന്‍ വന്നപ്പോള്‍ സ്പിന്നിന് മുമ്പില്‍ ധോണി പതറിയിരുന്നു. പക്ഷേ അതിനെയൊക്കെ ധോണി മറികടന്നിട്ടുണ്ടെന്നും, ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും ഗാംഗുലി പറയുന്നു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള പ്രകടനവും വലിയ പ്രശ്‌നമായി ധോണി വിരുദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ധോണിക്കൊപ്പം കളിക്കുന്നവര്‍ മികച്ചതാണെങ്കില്‍ ധോണിക്കും നന്നായി കളിക്കാന്‍ സാധിക്കും. വിരാട് കോലിക്കൊപ്പം ധോണി മൂന്നാം സ്ഥാനത്ത് കളിച്ചാല്‍ ധോമി നേട്ടമുണ്ടാക്കും. ധോണി സ്ഥാനം മാറുകയാണ് വേണ്ടത്. രാഹുല്‍ നാലാമതോ ധോണി അഞ്ചാമതോ വരണം. പിന്നാലെ ഹര്‍ദിക് കൂടി വരുന്നതോടെ ധോണിക്ക് സ്വതന്ത്രമായി കളിക്കാന്‍ സാധിക്കും. കാരണം കൂടെയുള്ളവര്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തും. അപ്പോള്‍ സിംഗിള്‍ എടത്ത് കൊടുക്കുക എന്ന കടമ ധോണിയിലേക്ക് സ്വാഭാവികമായും എത്തുമെന്നും ഗാംഗുലി പറയുന്നു.

ധോണിയുടെ ബാറ്റിംഗ് കരുത്തിനെ കുറിച്ച് എനിക്ക് ആശങ്കകളില്ല. അദ്ദേഹം മോശമായിട്ടാണ് കളിക്കുന്നതെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അദ്ദേഹം കൂടുതല്‍ പന്തുകള്‍ കളിച്ചു എന്ന് പറയുന്നത് ഒരു കാരണമല്ല. കുറഞ്ഞ പന്തുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ ധോണിക്ക് സാധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. പരിചയസമ്പത്തും ബാറ്റിംഗിലെ ക്വാളിറ്റിയും കാരണം ധോണി എന്തായാലും മികച്ച സ്‌കോര്‍ നേടുമെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ധോണിയെ പിന്തുണച്ചിരുന്നു.

Story first published: Friday, June 28, 2019, 19:56 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X