വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ താരമാക്കാൻ ഗാംഗുലി തന്റെ കരിയർ ബലികൊടുത്തെന്ന്.. സേവാഗിന്റെ ഓർമശക്തി ശരിക്കും അടിച്ചുപോയോ?

By Muralidharan

ദില്ലി: ക്രിക്കറ്റ് കളിയിൽ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റിൽ നിന്നും ഒരുകാലത്തും വിട്ടുനിൽക്കാത്ത ചിലരുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന വീരേന്ദർ സേവാഗ് അങ്ങനെ ഒരാളാണ്. ഇന്ത്യ കളിക്കുമ്പോൾ കമന്ററി ബോക്സിലും ഐ പി എല്ലിൽ പരിശീലക വേഷത്തിലും ഒക്കെ സേവാഗ് ഉണ്ടാകും. ഇടക്ക് സെൻസേഷണൽ ആയ ചില വെളിപ്പെടുത്തലുകളും വീരു നടത്തിക്കളയും.

<strong>സ്വയം കുഴിച്ച കുഴിയിൽ വീണ് അശ്വിനും ജഡേജയും ഒന്നിച്ച് ഇന്ത്യൻ ടീമിന് പുറത്തേക്ക്.. ഇത് കോലി ആർമി!!</strong>സ്വയം കുഴിച്ച കുഴിയിൽ വീണ് അശ്വിനും ജഡേജയും ഒന്നിച്ച് ഇന്ത്യൻ ടീമിന് പുറത്തേക്ക്.. ഇത് കോലി ആർമി!!

ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തന്റെ സ്ഥാനം ബലികൊടുത്താണ് എം എസ് ധോണിയെ വളർത്തിയെടുത്തത് എന്നാണ് സേവാഗ് പറയുന്നത്. വൺ‍ഡൗണായി ഗാംഗുലി ചില കളികളിൽ ധോണിയെ പരീക്ഷിച്ചിരുന്നു. ഈ ന്യായം പറയുകയാണെങ്കിൽ സൗരവ് ഗാംഗുലി സ്ഥാനം ത്യജിച്ചത് കൊണ്ട് ഏറ്റവും ഗുണമുണ്ടായിരിക്കുന്നത് വീരേന്ദർ സേവാഗിനാണ് എന്നതാണ് സത്യം. അതെങ്ങനെ എന്നല്ലേ?

ഗാംഗുലിയുടെ ത്യാഗം

ഗാംഗുലിയുടെ ത്യാഗം

മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ത്യാഗം കൊണ്ടാണ് മഹേന്ദ്ര സിംഗ് ധോണി മാഹാനായ കളിക്കാരനായതെന്നാണ് സേവാഗ് പറയുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ഗാംഗുലി എടുത്ത തീരുമാനമാണ് സേവാഗ് ഇതിൽ എടുത്തുപറയുന്നത്. ഇങ്ങനെ ഒരു തീരുമാനം ഗാംഗുലി എടുത്തിരുന്നില്ലെങ്കിൽ ധോണി എന്ന മികച്ച ബാറ്റ്‌സ്മാന്‍ ഉണ്ടാകില്ലായിരുന്നു.

ഗാംഗുലിയുടെ ബാറ്റിംഗ് പൊസിഷൻ

ഗാംഗുലിയുടെ ബാറ്റിംഗ് പൊസിഷൻ

കുറച്ച് മത്സരങ്ങളില്‍ ധോണിയെ ദാദ നേരത്തെ ക്രീസിലിറക്കിയിരുന്നു. ടോപ് ഓർഡറിൽ കിട്ടിയ സ്ഥാനം ധോണി മുതലാക്കുകയും ചെയ്തു. സ്വന്തം ബാറ്റിംഗ് പൊസിഷനാണ് ഗാംഗുലി ധോണിക്ക് വേണ്ടി വിട്ടുകൊടുത്തത്. അക്കാലത്ത് ഗാംഗുലി വൺഡൗണിലാണ് ബാറ്റ് ചെയ്തിരുന്നത്. ഇക്കാര്യമാണ് സേവാഗ് ഉയർത്തിക്കാട്ടുന്നത്.

ബാറ്റിംഗ് പരീക്ഷണങ്ങൾ

ബാറ്റിംഗ് പരീക്ഷണങ്ങൾ

ഇന്ത്യൻ ടീമിൽ തുടർച്ചയായി പരീക്ഷണം നടത്തുമായിരുന്നു. നല്ല ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായാല്‍ മൂന്നാമനായി ഗാംഗുലിക്ക് ഇറങ്ങാം. മോശം തുടക്കമാണ് കിട്ടുന്നതെങ്കില്‍ ധോണിയേയും പത്താനേയും കൂറ്റനടികള്‍ക്ക് ഇറക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. തങ്ങളുടെ സ്ഥാനം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്ന ചുരുക്കം ക്യാപ്റ്റന്മാരിൽ ഒരാളാണ് ഗാംഗുലി - സേവാഗ് പറഞ്ഞു.

സേവാഗും അങ്ങനെ വന്നതാണ്

സേവാഗും അങ്ങനെ വന്നതാണ്

ചരിത്രം നോക്കിയാൽ എം എസ് ധോണിക്കല്ല, വീരേന്ദർ സേവാഗിനാണ് ഗാംഗുലിയുടെ സ്ഥാനത്യാഗം കൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടായിട്ടുള്ളത് എന്ന് കാണാം. സച്ചിൻ - ഗാംഗുലി എന്ന ലോകോത്തര ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാണ് ക്യാപ്റ്റൻ ഗാംഗുലി സേവാഗിനെ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാക്കിയത്. ഓപ്പണർ സ്ഥാനം പോയ ഗാംഗുലിക്ക് സ്ഥിരതയോടെ കളിക്കാൻ കഴിഞ്ഞില്ല. സേവാഗാകട്ടെ കിട്ടിയ സ്ഥാനം ശരിക്കും മുതലാക്കുകയും ചെയ്തു.

Story first published: Monday, October 9, 2017, 12:02 [IST]
Other articles published on Oct 9, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X