For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തന്റെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്ന നിലവിലെ അഞ്ച് താരങ്ങളെ വെളിപ്പെടുത്തി ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. അടിക്ക് അടി, പല്ലിന് പല്ല് എന്ന രാജകീയ നിലപാട് ക്രിക്കറ്റിലും കാത്ത് സൂക്ഷിച്ച ഗാംഗുലിയെ ആരാധകര്‍ സ്‌നേഹത്തോടെ ദാദയെന്ന് വിളിച്ചു. ഇന്ന് അദ്ദേഹത്തിന്റെ 48ാം ജന്മദിനം കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏത് മൈതാനത്തും പോരാടാന്‍ പഠിപ്പിച്ച ഗാംഗുലി നിലവില്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ തന്റെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന നിലവിലെ ടീമിലെ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും എന്തായാലും ടീമിലുണ്ടാകുമെന്ന് അഭിപ്രായപ്പെട്ട ഗാംഗുലി വീരേന്ദര്‍ സെവാഗിന്റെ പകരക്കാരനായി ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളിനെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. സമീപകാലത്തായി ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ മികച്ച പ്രകടനമാണ് മായങ്ക് പുറത്തെടുക്കുന്നത്. ഓപ്പണിങ്ങില്‍ സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. സഹീര്‍ഖാന്റെ പകരക്കാരനായി ജസ്പ്രീത് ബൂംറയെയാണ് ഗാംഗുലി കാണുന്നത്. ഗാംഗലിയുടെ കീഴിലെ ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക പേസറായിരുന്നു സഹീര്‍ ഖാന്‍. ജവന്‍ഗന്‍ ശ്രീനാഥിന്റെ ഒഴിവിലേക്ക് മുഹമ്മദ് ഷമിയേയും അദ്ദേഹം പരിഗണിച്ചു. ഇന്ത്യക്കുവേണ്ടി ഹോം, എവേ മത്സരങ്ങളില്‍ ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കുന്ന പേസര്‍മാരാണ് ഇരുവരും. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പേസറായ ഇഷാന്ത് ശര്‍മയെ ഗാംഗുലി പരിഗണിച്ചില്ല. ഹര്‍ഭജനും കുംബ്ലെയും ടീമിലുള്ളതിനാല്‍ മൂന്നാം സ്പിന്നറായി രവിചന്ദ്ര അശ്വിനെയും പരിഗണിക്കും. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയേയും പരിഗണിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയുമായി മായങ്ക് അഗര്‍വാള്‍ നടത്തിയ ചാറ്റ് ഷോയുടെ പുതിയ എപ്പിസോഡിലാണ് ഗാംഗുലി തന്റെ ടെസ്റ്റ് ടീമിനെക്കുറിച്ച് പ്രതികരിച്ചത്.

sourav ganguly

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ താരങ്ങളെല്ലാം ഗാംഗുലിക്ക് കീഴിലാണ് കരിയറിലെ ഭൂരിഭാഗവും കളിച്ചത്. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ മൈതാനങ്ങളിലെല്ലാം തന്നെ ടെസ്റ്റ് മത്സരം ജയിച്ചിട്ടുണ്ട്. 2003ലെ ലോകകപ്പില്‍ സൗരവ് ഗാംഗുലി നായകനായി ഇന്ത്യന്‍ടീം ഫൈനല്‍ കളിച്ചിരുന്നുവെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ഗാംഗുലി 2000-2005 കാലയളവിലായി 49 ടെസ്റ്റിലും 1999-2005 കാലയളവിലായി 146 ഏകദിനത്തിലുമാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യക്കുവേണ്ടി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്നായി 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. 59 ഐപിഎല്‍ കളിച്ച ഗാംഗുലി 1349 റണ്‍സും 10 വിക്കറ്റും അക്കൗണ്ടിലാക്കി.

Story first published: Wednesday, July 8, 2020, 17:48 [IST]
Other articles published on Jul 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+