Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിതാലിയെ മാത്രമല്ല, ക്യാപ്റ്റന്‍ തന്നെയും പുറത്താക്കിയിട്ടുണ്ട്; വിവാദവുമായി ഗാംഗുലി

മിതാലി വിഷയത്തിൽ പ്രതികരണവുമായി ഗാംഗുലി | Oneindia Malayalam

കൊല്‍ക്കത്ത: ടി20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. മിതാലിയെ കളിപ്പിക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ഗാംഗുലി പ്രതികരണവുമായി രംഗത്തെത്തിയത്. മിതാലിയെ പുറത്താക്കിയതില്‍ പുതുമയില്ലെന്നും തന്നെയും സമാന രീതിയില്‍ പുറത്തിരുത്തിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

തന്റെ ഗ്രൂപ്പിലേക്ക് ഗാംഗുലി മിതാലിയെ സ്വാഗതം ചെയ്തു. മികച്ച ഫോമില്‍ കളിക്കുമ്പോഴും 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും തന്നെ കളിപ്പിക്കാതിരുന്നു. 2006ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഫൈസസാലാബാദ് ടെസ്റ്റിലും പുറത്തിരിക്കേണ്ടിവന്നു. ക്യാപ്റ്റന്‍ പുറത്തിരിക്കാന്‍ പറഞ്ഞാല്‍ പിന്നെ അതനുസരിക്കുകയേ വഴിയുള്ളുവെന്നും ഗാംഗുലി പറയുന്നു.

ganguly

ജീവിതത്തില്‍ ഇതൊക്കെ സാധാരണമാണ്. മിതാലി എന്നെന്നും ഓര്‍ക്കപ്പെടുക നിങ്ങളുടെ മികച്ച ഇന്നിങ്‌സുകളുടെ പേരിലായിരിക്കും. അവസരങ്ങള്‍ ഇനിയും വരും. മിതാലിയുടെ പുറത്താകലിനേക്കാള്‍ തന്നെ നിരാശപ്പെടുത്തിയത് ഇന്ത്യയുടെ തോല്‍വിയായിരുന്നു. വനിതാ ക്രിക്കറ്റിന് ഇനിയും ഏറെദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. ശരിയായ ദിശയിലാണ് അവരുടെ പ്രയാണമെന്നത് സന്തോഷം പകരുന്നു.

നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടാതിരുന്ന എംഎസ് ധോണിയെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു. ധോണിയുടെ കരിയര്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇനിയും തിരിച്ചുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. പന്തുകള്‍ സിക്‌സറുകള്‍ കടത്താന്‍ ധോണിക്ക് കഴിയും. ചാമ്പ്യന്മാര്‍ ഉയരെ കുതിക്കുന്നത് കാണാന്‍ എല്ലായിപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും ഒരു പരിപാടിയില്‍ പങ്കെടുക്കവെ ഗാംഗുലി വ്യക്തമാക്കി.

Story first published: Monday, November 26, 2018, 11:42 [IST]
Other articles published on Nov 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+