കൊല്‍ക്കത്ത: കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് സര്‍വ മേഖലയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 10ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ഇപ്പോള്‍ കര്‍ശ സുരക്ഷയൊരുക്കി പുനരാരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഡീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം എങ്ങനെയായിരിക്കുമെന്ന് പ്രതികരിച്ചിരിക്കുകയാണ് നിലവിലെ ബിസിസി ഐ പ്രസിഡന്റായ സൗരവ് ഗാംഗുലി. നമ്മള് ഡിസംബറിലെ പര്യടനം ഉറപ്പിച്ച കാര്യമാണ്. നിലവില്‍ രണ്ടാഴ്ചയാണ് കോവിഡ് ക്വാറന്റീന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യ എത്തുമ്പോള്‍ ക്വാറന്റൈന് ദിനങ്ങളുടെ എണ്ണം കുറയുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓസ്ട്രേലിയയില്‍ പോയി രണ്ടാഴ്ച ഹോട്ടല്‍ റൂമില്‍ ക്വാറന്റൈനില്‍ കഴിയുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് വളരെയേറെ താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. അതിനാല്‍ ക്വാറന്റൈന് കാര്യങ്ങളെക്കുറിച്ച് പരിശോധിക്കുകയാണ്- ഗാംഗുലി പറഞ്ഞു. നിലവിലെ ഐസിസി നിര്‍ദേശ പ്രകാരം വിദേശ പര്യടനത്തിനെത്തുന്ന താരങ്ങള്‍ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. ഇംഗ്ലണ്ട് പര്യടനത്തിനായി വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലെത്തി പരിശോധന പൂര്‍ത്തിയാക്കി 14 ദിവസം ക്വാറന്റൈനില്‍ ഇരുന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടുമായി പരമ്പര കളിക്കുന്ന പാകിസ്താന് ടീം ഇതിനോടകം ഇംഗ്ലണ്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയാണ്. രോഗ വ്യാപനം ശക്തമായി തുടരുകയാണെങ്കില്‍ ഇന്ത്യയും ഇതേ രീതിതന്നെ പിന്തുടരേണ്ടി വരും. ഡിസംബറിലാണ് ഇന്ത്യ ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്നത്. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റും ഏകദിന പരമ്പരയുമാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കുന്നത്.
ഓസ്ട്രേലിയന്‍ പര്യടനം കോലിക്ക് നായകനെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ്. ആറ് മാസത്തോളമായി ഇന്ത്യന്‍ താരങ്ങള്‍ ക്രിക്കറ്റ് കളിച്ചിട്ട്. അതിനാല്‍ ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ ബൗളര്‍മാരായ ഇഷാന്തും ബൂംറയും ഷമിയും ഹര്‍ദികും മികച്ച കായിക ക്ഷമതയിലാണുള്ളതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ഇന്ത്യക്ക് വലിയ ബഹുമതിയായിരുന്നു. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. എന്നാല്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയതോടെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഓസ്ട്രേലിയയില്‍ നേടുകയെന്നത് കടുത്ത വെല്ലുവിളിയാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡും ഓസീസ് പര്യടനം ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, സിംബാബ്വെ പര്യടനം റദ്ദാക്കിയിരുന്നു. ഐപിഎല്ലിന്റെ കാര്യവും ടി20 ലോകകപ്പിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്.