Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ടീമിന് എന്തും സാധിക്കും; കോലിയെയും ടീമിനെയും കുറിച്ച് ആവേശത്തോടെ ഗാംഗുലി പറയുന്നത്

അടുത്ത ലോകകപ്പ് ഇന്ത്യ നേടും | Oneindia Malayalam

കൊല്‍ക്കത്ത: വിദേശപിച്ചുകളില്‍ സമാനതകളില്ലാത്ത വിജയം നേടി കുതിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഈ ടീമിന് എത്ര വലിയ ടോട്ടലും എത്തിപ്പിടിക്കാന്‍ കഴിയുമെന്ന് ഗാംഗുലി വിലയിരുത്തി. ടീമിന്റെ ബൗളിങ്ങും ബാറ്റിങ്ങും അങ്ങേയറ്റത്തെ നിലവാരത്തിലാണുള്ളതെന്നും ടീമില്‍ തനിക്ക് വലിയ മതിപ്പുണ്ടെന്നും ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും വിജയം എടുത്തുകാട്ടി ഗാംഗുലി പറയുന്നു.

Sourav Ganguly

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഓസ്‌ട്രേലയയേക്കാളും മികച്ച പ്രകടനം ഇന്ത്യ നടത്തുന്നു. നാട്ടിലും വിദേശത്തും ഒരുപോലെ ടീം ആധിപത്യം കാട്ടുന്നത് നല്ലൊരു കാഴ്ചയാണ്. ടീമിന്റെ ആത്മവിശ്വാസം ഓരോ കളിയിലും തെളിഞ്ഞുകാണാം. ഏകദിന മത്സരത്തിലെ മുഴുവന്‍ ഓവറിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികവു കാട്ടുന്നുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

ഏതുതരം പിച്ചിലും തിളങ്ങുന്ന സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഗാംഗുലി പുകഴ്ത്തി. ഏതു ബാറ്റ്‌സ്മാനെയും കുഴക്കാന്‍ സ്പിന്നര്‍മാര്‍ക്ക് കഴിയുന്നുണ്ടന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോലിയും രോഹിത്തും കാട്ടുന്ന സ്ഥിരതയ്ക്കും ദാദയുടെ കൈയ്യടിയുണ്ട്. മറ്റൊരു ടീമിനും ഇവരെപ്പോലുള്ള കളിക്കാരില്ല. ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് ഏറ്റവും മികച്ചതായിരിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഏതു ടോട്ടലും പിന്തുടരാന്‍ ഇന്ത്യയ്ക്ക് കഴിയും. എപ്പോള്‍ വേഗത കൂട്ടണമെന്നും എപ്പോള്‍ കുറയ്ക്കണമെന്നും ഈ ടീമിനറിയാം. സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കാനുള്ള ശേഷിയും അതിശയപ്പെടുത്തുന്നതാണ്. രോഹിത്, വിരാട്, കേദാര്‍, ധോണി ആരായാലും സിക്‌സറടിച്ച് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മിടുക്കരാണ്. കളിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടീം അംഗങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

Story first published: Tuesday, January 29, 2019, 12:08 [IST]
Other articles published on Jan 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+