വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് അവനെ കളിപ്പിച്ചില്ല, തിളങ്ങിയത് ഇവര്‍ മാത്രം, ഇന്ത്യന്‍ തോല്‍വിക്ക് കാരണം ഇതെന്ന് ദാദ

By Vaisakhan MK

ലണ്ടന്‍: ഇന്ത്യക്ക് ന്യൂസിലന്റിനെതിരെയുള്ള സെമി ഫൈനലില്‍ അടിമുടി തെറ്റിയെന്ന് സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ഇതിന് ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ണായക സമയത്ത് ടീം ലൈനപ്പ് മുഴുവന്‍ മാറ്റിയത് ഇന്ത്യക്ക് ദീര്‍ഘവീക്ഷണം കുറവായത് കൊണ്ടാണെന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യന്‍ നിരയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഗാംഗുലി വ്യക്തമാക്കി.

അതേസമയം ആരാധകരും താനും ഭയപ്പെട്ടതാണ് സംഭവിച്ചതെന്ന് ഗാംഗുലി പറയുന്നു. ടീമിന്റെ ഓരോ വീഴ്ച്ചയും കൃത്യമായി രേഖപ്പെടുത്തിയാണ് ഗാംഗുലി ഓരോ തീരുമാനത്തിനെതിരെയും തുറന്നടിച്ചത്. കഴിഞ്ഞ ദിവസം മഹേന്ദ്ര സിംഗ് ധോണിയെ അഞ്ചാമനായി ഇറക്കാത്തതിനെ ദാദ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ വിഷയത്തില്‍ കൂടുതല്‍ കടുത്ത വിമര്‍ശനവും അദ്ദേഹം ഇത്തവണ ഉന്നയിച്ചിട്ടുണ്ട്.

അവനെ ഒഴിവാക്കിയതെന്തിന്

അവനെ ഒഴിവാക്കിയതെന്തിന്

ഇന്ത്യയുടെ ബൗളിംഗ് നിരയാണ് മത്സരത്തില്‍ മികച്ച് നിന്നത്. പക്ഷേ എന്തുകൊണ്ട് മുഹമ്മദ് ഷമിയെ പുറത്തിരുത്തി എന്ന് കോലി പറയണം. ആ തീരുമാനം എന്ത് അടിസ്ഥാനത്തിലായിരുന്നെന്ന് ഗാംഗുലി ചോദിക്കുന്നു. ഇന്ത്യക്ക് വേണ്ടി കുറഞ്ഞ മത്സരത്തില്‍ നിന്ന് കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് അദ്ദേഹം. എന്നിട്ടും ഷമിയെ കളിപ്പിക്കാത്തത് വലിയ അദ്ഭുതമാണ്. മത്സരത്തില്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ കൂട്ടുകെട്ട് നേരത്തെ പൊളിക്കാനും ഷമിക്ക് സാധിക്കുമായിരുന്നെന്നും ഗാംഗുലി പറഞ്ഞു.

ബുംറ ഗംഭീരമാക്കി

ബുംറ ഗംഭീരമാക്കി

ഇന്ത്യന്‍ നിരയില്‍ ബൗളര്‍മാരാണ് ഗംഭീര പ്രകടനം നടത്തിയത്. ന്യൂസിലന്റ് വളരെ വ്യത്യസ്തമായാണ് ഇന്ത്യക്കെതിരെ ബാറ്റ് വീശിയത്. അത് ഇന്ത്യയുടെ ബൗളിംഗ് മിടുക്കാണ്. ജസ്പ്രീത് ബുംറ അദ്ഭുതപ്പെടുത്തി. ബുംറ നയിക്കുന്ന പേസ് നിര ലോകോത്തരമാണ്. 239 പോലൊരു സ്‌കോറില്‍ അവരെ ഒതുക്കിയത് ബുംറയുടെ മിടുക്കാണ്. ആ സ്‌കോര്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിക്കുമെന്നാണ് ന്യൂസിലന്റ് ആരാധകര്‍ പോലും കരുതിയത്. എന്നാല്‍ ഇന്ത്യന്‍ ആരാധകരുടെ എല്ലാ പ്രതീക്ഷയും ടീം തകര്‍ത്തെന്ന് ദാദ പറഞ്ഞു.

അവന്റെ വരവ് വൈകി

അവന്റെ വരവ് വൈകി

ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഇറക്കേണ്ടിയിരുന്നത് മഹേന്ദ്ര സിംഗ് ധോണിയെയായിരുന്നു. കോച്ചും ക്യാപ്റ്റനും എന്താണ് ആ സമയത്ത് ചിന്തിച്ചത്. ഋഷഭ് പന്തിനെ പോലുള്ള പരിചയസമ്പത്ത് കുറഞ്ഞ ഒരു യുവതാരത്തിന് എല്ലാവിധ പിന്തുണയും ധോണിക്ക് നല്‍കാന്‍ സാധിക്കുമായിരുന്നു. ഈ തീരുമാനമാണ് എന്നെ ഏറ്റവുമധികം ഞെട്ടിച്ചത്. പന്തിന് കത്തിക്കയറാനുള്ള വഴി ധോണി പറഞ്ഞുകൊടുക്കുമായിരുന്നു. ആ സമയത്ത് സമ്മര്‍ദത്തില്‍ വീഴാതെ ഇന്നിംഗ്‌സ് താങ്ങി നിര്‍ത്താന്‍ ധോണിക്ക് സാധിക്കുമായിരുന്നെന്നും ഗാംഗുലി പറഞ്ഞു. അതാണ് മത്സരം ഇന്ത്യ തോല്‍ക്കാന്‍ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധകരുടെ ഭയം സത്യമായി

ആരാധകരുടെ ഭയം സത്യമായി

ഇന്ത്യയുടെ മധ്യനിര ദുര്‍ബലമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. കോലിയും രോഹിത്തും പുറത്തായാല്‍ ഇന്ത്യ തീര്‍ന്നു. ലോകകപ്പിന് മുമ്പ് തന്നെ ഇത് തെളിഞ്ഞതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമായി. ഇന്ത്യന്‍ ആരാധകര്‍ ഇക്കാര്യം വല്ലാതെ ഭയന്നിരുന്നു. മുന്‍നിര തകര്‍ന്നാല്‍ മധ്യനിരയ്ക്ക് സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നും ദാദ പറഞ്ഞു. നിങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എന്ത് ചെയ്‌തെന്നതില്‍ കാര്യമില്ല. മാഞ്ചസ്റ്ററില്‍ ഇന്ത്യ 2015ന് ശേഷം തോറ്റിട്ടില്ല. എന്നാല്‍ സെമിയില്‍ ഈ ആവേശത്തിന്റെ പകുതി പോലും കാണിക്കാന്‍ ടീമിന് സാധിച്ചില്ലെന്നും ഗാംഗുലി പറഞ്ഞു.

Story first published: Friday, July 12, 2019, 17:47 [IST]
Other articles published on Jul 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X