ഫ്‌ളച്ചര്‍ ഔട്ട്, ഗാംഗുലി ഇന്ത്യന്‍ കോച്ച്?
കൊല്‍ക്കത്ത: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണ കളിക്കാരനായല്ല കോച്ചായിട്ടാണ് ദാദ ഇന്ത്യന്‍ ടീമിനെ നയിക്കുക. സ്ഥാനമൊഴിയുന്ന ഡങ്കന്‍ ഫഌച്ചറിന് പകരം ഗാംഗുലി ഇന്ത്യന്‍ ടീം കോച്ചായേക്കും എന്നാണ് അറിയുന്നത്.കോച്ച് സ്ഥാനത്തേക്ക് വന്മതില്‍ രാഹുല്‍ ദ്രാവിഡ്, സഞ്ജയ് ബംഗാര്‍ എന്നീ പേരുകളും പരിഗണിക്കുന്നുണ്ട്.
ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊല്‍ക്കത്തയുടെ ജഗ്മോഹന്‍ ഡാല്‍മിയ തിരിച്ചെത്തിയതോടെയാണ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ കോച്ചാകാനുള്ള സാധ്യതകള്‍ സജീവമായത്. എന്തായാലും ഫ്‌ളച്ചര്‍ക്ക് ശേഷമുള്ളം ഇന്ത്യയുടെ വിദേശത്ത് നിന്നുമാകില്ല എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ശ്രീനിവാസന്‍ യുഗം കഴിഞ്ഞതോടെ ക്രിക്കറ്റില്‍ വീണ്ടുമൊരിക്കല്‍ കൂടി കൊല്‍ക്കത്ത ആധിപത്യം വരാന്‍ പോകുകയാണ് എന്നതിന്റെ സൂചനകള്‍ കൂടിയാണിത്.

ഫ്‌ളച്ചര്‍ പരാജയം?
ശരാശരി പ്രകടനമായിരുന്നു കോച്ച് ഡങ്കന്‍ ഫ്‌ളച്ചറിന്റേത്. കുറ്റം പറയാന്‍ മാത്രം മോശമല്ല. എന്നാല്‍ വളരെ മികച്ചതും അല്ല. എന്തായാലും ഫ്‌ളച്ചറിന്റെ കരാര്‍ ഇന്ത്യ നീട്ടില്ല എന്ന കാര്യം ഉറപ്പാണ്.

ഗാംഗുലി കസറും
ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവ്, തന്ത്രശാലി പോരാത്തതിന് തികഞ്ഞ പോരാളി. ഇന്ത്യന്‍ ടീം കോച്ചാകാന്‍ പറ്റിയ ആളാണ് കൊല്‍ക്കത്തയുടെ രാജകുമാരനായ സൗരവ് ഗാംഗുലി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ദാദ.

ദ്രാവിഡായാല്‍ എന്താ
ദ്രാവിഡും കോച്ചിംഗ് സ്ഥാനത്തിന് പറ്റിയ ആളാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററാണ് ദ്രാവിഡ്. പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും മിടുക്കന്‍. കളിക്കാരനായും ക്യാപ്റ്റനായും ഇപ്പോള്‍ കോച്ചായും ദ്രാവിഡ് സ്ഥിരത കാട്ടുന്നു.

സഞ്ജയ് ബംഗാര്‍
ആരാണ് സഞ്ജയ് ബംഗാര്‍. ഇന്ത്യ സൃഷ്ടിച്ച അനവധി ശരാശരി ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍? അല്ല, അതല്ല ബംഗാറിന്റെ ഇന്നത്തെ മേല്‍വിലാസം. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ എന്ന ശരാശരി ടീമിനെ ഐ പി എല്‍ റണ്ണറപ്പുകളാക്കിയ സൂപ്പര്‍ കോച്ചാണ് ബംഗാര്‍. ഇന്ത്യന്‍ ടീമിന്റെ കോച്ചാകാനും ബംഗാര്‍ പറ്റിയ ആളായി പറഞ്ഞുകേള്‍ക്കുന്നു.

ധോണിയ്ക്ക് മുകളില്‍ ആര്
ക്യാപ്റ്റന്‍ ധോണിയുടെ സ്റ്റാര്‍ഡത്തിന് മുന്നില്‍ ഇവരില്‍ ആര്‍ക്കാണ് പിടിച്ചുനില്‍ക്കാന്‍ പറ്റുക എന്നാണ് അറിയേണ്ടത്. ഗാംഗുലിയെ കോച്ചാക്കിയാല്‍ അത് ഒരു പക്ഷേ ടീമിന്റെ കെട്ടുറപ്പിനെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്.

ദ്രാവിഡ് പക്ഷേ ഡിഫന്‍സീവാണ്
കളിക്കുന്ന കാലത്തും ക്യാപ്റ്റനായ കാലത്തും വളരെ ഡിഫന്‍സീവായിരുന്നു ദ്രാവിഡ്. ഇന്നത്തെ ഇന്ത്യന്‍ ടീമാകട്ടെ ആക്രമിച്ച് കളിക്കുന്നവരും. ദ്രാവിഡ് മാറിയേ പറ്റൂ.. രാജസ്ഥാന്റെ കളി കണ്ടാല്‍ തോന്നുന്നത് ദ്രാവിഡ് കുറേ മാറിയിട്ടുണ്ട് എന്നാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications