ഇന്ത്യയുടെ നാലാമനാര്? ഗാംഗുലിയുടെ നിര്‍ദേശം കേട്ട് ക്രിക്കറ്റ് ലോകം ഞെട്ടി!! ഐപിഎല്ലില്‍ പോലുമില്ല
മുംബൈ: വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മധ്യനിര ബാറ്റിങിനെക്കുറിച്ചോര്‍ത്താണ്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരുള്‍പ്പെടുന്ന ടോപ്പ് ത്രീ കഴിഞ്ഞാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് ആശ്രയിക്കാവുന്ന ഒരേയൊരാള്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ്. എന്നാല്‍ ഏകദിനത്തില്‍ ഏറെ നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ മികച്ചൊരു താരമില്ലെന്നത് ഇന്ത്യയുടെ പ്രധാന പോരായ്മയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലരെയും ഈ സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ അമ്പാട്ടി റായുഡുവാണ് നാലാം നമ്പറില്‍ ഇറങ്ങിയത്. എന്നാല്‍ റായുഡുവിനും പ്രതീക്ഷയ്‌ക്കൊത്തുയാരാനായിട്ടില്ല. ഇതോടെ ലോകകപ്പില്‍ നാലാം നമ്പറില്‍ പുതിയൊരാളെ തിരയണമെന്ന വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഈ സ്ഥാനത്തേക്കു ഒരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ്.

നാലാം നമ്പറില്‍ പുജാര വരട്ടെ!!
ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരം ചേതേശ്വര്‍ പുജാരയുടെ പേരാണ് ഗാംഗുലി നാലാം നമ്പറിലേക്കു നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം അംഗമാണ് അദ്ദേഹം.
ഏകദിനം, ടി20 എന്നിവയില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെന്നതാണ് പുജാരയ്ക്കു വിനയായത്. ഇത്തവണത്തെ ഐപിഎല്ലിലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ലേലത്തില്‍ പുജാരയും ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണിത്.

പുജാര മികച്ച ബാറ്റ്‌സ്മാന്‍
ഒരു ചാനല്‍ അഭിമുഖത്തിലാണ് പുജാരയെ ഇന്ത്യക്കു നാലാമനായി ഇറക്കാവുന്നതാണെന്ന് ഗാംഗുലി പറഞ്ഞത്. തന്റെ അഭിപ്രായം പലര്‍ക്കും തമാശയായി തോന്നാം. എന്നാല്‍ ഏകദിനത്തില്‍ നാലാമനായി പുജാരയെ ഇറക്കണം. ഫീല്‍ഡിങില്‍ അദ്ദേഹം അത്ര കേമനെങ്കിലും ബാറ്റിങില്‍ മിടുക്കനാണ്.
പുജാരയെ ഏകദിന ടീമിലുള്‍പ്പെടുത്തണമെന്ന തന്റെ അഭിപ്രായം പലര്‍ക്കും ഷോക്കായിരിക്കാം. എന്നാല്‍ ഈ പൊസിഷനിലേക്ക് മികച്ചൊരു ബാറ്റ്‌സ്മാനെയാണ് ഇന്ത്യ തേടുന്നതെങ്കില്‍ പുജാരയാണ് ഏറ്റവും അനുയോജ്യനായ താരമെന്നും ദാദ ചൂണ്ടിക്കാട്ടി.

ദ്രാവിഡിന്റെ റോളില്‍ കളിക്കാം
ഏകദിനത്തില്‍ നേരത്തേ രാഹുല്‍ ദ്രാവിഡ് കളിച്ച അതേ റോളില്‍ പുജാരയ്ക്കു കളിക്കാനാവുമെന്ന് ഗാംഗുലി പറഞ്ഞു. എന്നാല്‍ പുജാരയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്നത് തന്റെ മാത്രം അഭിപ്രായമാണ്. പലര്‍ക്കും ഇതിനോടു വിയോജിപ്പുണ്ടായിരിക്കാം. ഏകദിനത്തില്‍ മധ്യനിരയില്‍ സ്ഥിരതയെന്നത് വളരെ പ്രധാനമാണ്.
പുജാരയുടെ വരവ് ഇന്ത്യക്ക് അതു നല്‍കുകയും ചെയ്യും. ഇന്ത്യയുടെ ടോപ്പ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍ ഏറെ റണ്‍സ് നേടാന്‍ മിടുക്കുള്ളപ്പോള്‍ മധ്യനിരയില്‍ സ്ഥിരതയാണ് ഇന്ത്യക്കു കൂടുതല്‍ വേണ്ടതെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications