Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ക്യാപ്റ്റന്‍സി അസഹ്യമെന്ന് ഗാംഗുലി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ കടുവ സൗരവ് ഗാംഗുലി രംഗത്ത്. അസഹ്യം എന്നാണ് ധോണിയുടെ ക്യാപ്റ്റന്‍സിയെ ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലി വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഇന്ത്യ ദയനീയമായി തോറ്റതാണ് ദാദയെ ചൊടിപ്പിച്ചത്.

ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ മാത്രം ധൈര്യമുള്ള പദ്ധതികളൊന്നും ടീം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല എന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. പ്രതിരോധത്തില്‍ കളിക്കുന്നത് കൊണ്ട് തെറ്റില്ല. പക്ഷേ മത്സരം ജയിക്കണമെങ്കില്‍ ഇടയ്‌ക്കെങ്കിലും റിസ്‌കെടുക്കാന്‍ തയ്യാറാകണം. വേണമെന്ന് വെച്ചാല്‍ വിദേശത്ത് ടെസ്റ്റ് ജയിക്കാനുള്ള കഴിവ് ഇന്ത്യന്‍ ടീമിന് ഉണ്ട്.

dravid-ganguly

എന്നാല്‍ ധോണിയെ തല്‍ക്കാലം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട കാര്യമില്ല എന്നാണ് രണ്ട് മുന്‍ നായകന്മാരും പറയുന്നത്. 2015 ലോകകപ്പ് വരെയെങ്കിലും ധോമി തന്നെ ക്യാപ്റ്റനായി തുടരട്ടെ. ലോകകപ്പ് അടുത്ത വര്‍ഷമാണ്. അല്ലെങ്കില്‍ ധോണിയെ ഇപ്പോള്‍ത്തന്നെ മാറ്റണമെന്ന് ഞാന്‍ ആവശ്യപ്പെടുമായിരുന്നു - ഗാംഗുലി പറഞ്ഞു.

അടുത്ത ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ പര്യടനങ്ങള്‍ക്ക് ശേഷം മാത്രം ധോണിയെ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി എന്നാണ് രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായം. ഈ രണ്ട് പര്യടനങ്ങളോടെ ഇന്ത്യന്‍ ടീമിന് പ്രതാപം തിരിച്ചെടുക്കാന്‍ സാധിക്കും. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മെച്ചപ്പെടുത്താന്‍ ഇതൊരു നല്ല അവസരമാണ്.

അവസാനമായി വിദേശത്ത് കളിച്ച പന്ത്രണ്ട് ടെസ്റ്റുകളില്‍ പത്തും ഇന്ത്യ തോറ്റിരുന്നു. മറ്റ് രണ്ടെണ്ണത്തില്‍ സമനിലയായിരുന്നു ഫലം. സ്വന്തം നാട്ടില്‍ പുലികള്‍ എന്ന് പേരുകേട്ട ടീം ഇന്ത്യ വിദേശത്തെത്തിയാല്‍ പൂച്ചകളാണ് എന്ന ചൊല്ല് തെറ്റല്ല എന്ന് കാര്യം.

Story first published: Wednesday, February 19, 2014, 15:05 [IST]
Other articles published on Feb 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+