വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സുപ്രീംകോടതി പുറത്താക്കിയ അനുരാഗ് താക്കൂറിനുവേണ്ടി സൗരവ് ഗാംഗുലി

By Anwar Sadath

ദില്ലി: സുപ്രീംകോടതി സ്ഥാനഭ്രഷ്ടനാക്കിയ മുന്‍ ബിസിസിഐ പ്രസിഡന്റിനുവേണ്ടി സൗരവ് ഗാംഗുലി. അനുരാഗ് താക്കൂറിനെ ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമുണ്ടെന്നും തിരികെ വരണമെന്നും ഗാംഗുലി പറഞ്ഞു. സുപ്രീംകോടതിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയും കോടതി നിര്‍ദ്ദേശം അവഗണിക്കുകയും ചെയ്തതിനാണ് താക്കൂറിനെ പുറത്താക്കിയത്.

ഗാംഗുലിക്ക് പിറന്നാള്‍ ആശംസയര്‍പ്പിച്ച് താക്കൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഗാംഗുലി താക്കൂറിനെ പിന്തുണയ്ക്കുകയും തിരിച്ചുവിളിക്കുകയും ചെയ്തത്. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് മുഖംതിരിച്ചുനില്‍ക്കുകയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയും ചെയ്ത താക്കൂര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.

ganguly

പിന്നീട് മാപ്പപേക്ഷിച്ചാണ് കോടതിയലക്ഷ്യ നടപടിയില്‍ നിന്നും പിന്‍വാങ്ങിയത്. ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി നടപടിക്ക് വിധേയനായിരുന്നു. ഇതിനുശേഷം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നാലംഗ ബിസിസിഐ പാനലിനെ നിയോഗിക്കുകയും ചെയ്തു. വിനോദ് റായ്, രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ദിയാന ഇദുല്‍ജി എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ഇവരില്‍ രാമചന്ദ്ര ഗുഹ പിന്നീട് സ്ഥാനം ഒഴിഞ്ഞു.

Story first published: Monday, July 10, 2017, 8:50 [IST]
Other articles published on Jul 10, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X