Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വയസ്സ് 38, ലോകകപ്പോടെ ധോണി നിര്‍ത്തണോ? ദാദയുടെ കിടിലന്‍ മറുപടി...

ഇന്ത്യക്ക് വേണ്ടത് 314 റണ്‍സ് | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കരിയറിന്റെ അസ്തമയ കാലത്താണ്. മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 37 വയസ്സ് കഴിഞ്ഞ് 38ലേക്കു കടക്കുന്ന ധോണി ലോകകപ്പ് വിജയത്തോടെ പടിയിറങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും സൂചനകളുണ്ട്.

ഇന്ത്യക്കു രണ്ടു ലോകകിരീടങ്ങള്‍ നേടിത്തന്ന ധോണി ഇത്തവണ ടീമിനൊപ്പം മൂന്നാം ലോകകപ്പുയര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. ലോകകപ്പിനു ശേഷം ധോണി വിരമിക്കേണ്ടെന്ന അഭിപ്രായമാണ് മുന്‍ ഇതിഹാസവും നായകനുമായ സൗരവ് ഗാംഗുലിക്കുള്ളത്.

 പ്രതിഭയുള്ളപ്പോള്‍ പ്രായം പ്രശ്‌നമല്ല

പ്രതിഭയുള്ളപ്പോള്‍ പ്രായം പ്രശ്‌നമല്ല

ലോകകപ്പിനു ശേഷവും ധോണി ഇന്ത്യക്കു വേണ്ടി കളിക്കണമെന്നാണ് തനിക്കു പറയാനുള്ളതെന്ന് ഗാംഗുലി വ്യക്തമാക്കി.
ധോണി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്താല്‍ പിന്നെ അദ്ദേഹം എന്തിന് വിരമിക്കണം. പ്രതിഭയുള്ളപ്പോള്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും ദാദ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ കോമ്പിനേഷന്‍

ഇന്ത്യന്‍ കോമ്പിനേഷന്‍

ലോകകപ്പില്‍ ഇന്ത്യയുടെ കോമ്പിനേഷന്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കരുതെന്ന് ഗാംഗുലി വ്യക്തമാക്കി. ഓപ്പണിങ് കോമ്പിനേഷന്‍ മാറ്റരുത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം.
ടീമിന് മികച്ച തുടക്കം നല്‍കാന്‍ ശേഷിയുള്ള ജോടിയാണ് ഇവര്‍. ലോകേഷ് രാഹുലും ടീമിലുണ്ടാവുമെങ്കിലും ഓപ്പണിങിലേക്കു കൊണ്ടുവരുന്നത് ഉചിതമാവില്ലെന്നും ദാദ ചൂണ്ടിക്കാട്ടി.

ആദ്യ മല്‍സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ

ആദ്യ മല്‍സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ഐസിസി റാങ്കിങിലെ മികച്ച 10 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഓരോ ടീമുകളും പരസ്പരം ഓരോ തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. ജൂലൈ 14ന് പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

Story first published: Friday, March 8, 2019, 15:01 [IST]
Other articles published on Mar 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+