Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചെസ്;ഏഴാം മത്സരം സമനിലയില്‍

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ ഏഴാം മത്സരവും സമനിലയില്‍ പിരിഞ്ഞു.രണ്ട് ഗെയിമുകള്‍ നഷ്ടമായ വിശ്വനാഥന്‍ ആനന്ദ് നവംബര്‍ 18 തിങ്കളാഴ്ച നടന്ന ഏഴാം ഗെയിമില്‍ തിരിച്ച് വരവ് നടത്തിയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. 32 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദിന് സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. വെള്ളക്കരുക്കളാണ് ആനന്ദ് കളിച്ചത്. ചൊവ്വാഴ്ച നടക്കുന്ന എട്ടാം ഗെയിം മുതല്‍ ആനന്ദിന് കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിയ്ക്കാം.

കളിയില്‍ ഇപ്പോള്‍ ആനന്ദിനെക്കാള്‍ പോയിന്റ് മുന്നിലുള്ളത് മാഗ്നസ് കാള്‍സണ്‍ ആണ്. രണ്ടര പോയിന്റിന്റെ മുന്‍തൂക്കമാണ് കാള്‍സണ് ഉള്ളത്. മത്സരത്തില്‍ ആദ്യം ആറര പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. അതിനാല്‍ തന്നെ ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കേണ്ടത് വിശ്വനാഥന്‍ ആനന്ദിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

Anand, Carlson

തിങ്കളാഴ്ചത്തെ ഗെയിമില്‍ നേരിയൊരു മുന്‍തൂക്കം നിലനിര്‍ത്താന്‍ സ്രമിച്ചെങ്കിലും മുന്നേറാനായില്ലെന്ന് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ഫലത്തില്‍ താന്‍ തൃപ്തനാണെന്നായിരുന്നു കാള്‍സന്റെ മറുപടി. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ കൈവിട്ട് പോയതിന്റെ നിരാശയിലായിരുന്നു ആനന്ദ്. തിങ്കളാഴ്ച അദ്ദേഹം നടത്തിയ തിരിച്ച് വരവ് ആനന്ദ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

Story first published: Tuesday, November 19, 2013, 13:53 [IST]
Other articles published on Nov 19, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+