വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വന്തം വയസ്സ് പോലുമറിയില്ല! തന്റെ റെക്കോര്‍ഡിനെ ചോദ്യം ചെയ്യുന്നു... അഫ്രീഡിക്കെതിരേ ഗംഭീര്‍

ട്വിറ്ററിലൂടെയാണ് ഗംഭീര്‍ ആഞ്ഞടിച്ചത്

ദില്ലി: ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീറും പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും ശത്രുത നേരത്തേ തന്നെ പരസ്യമായ രഹസ്യമാണ്. കളിക്കളത്തില്‍ തുടങ്ങിയ ഈ കൊമ്പുകോര്‍ക്കല്‍ വിരമിച്ച് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും തുടരുകയാണ്. ഇപ്പോഴിതാ അഫ്രീഡിക്കെതിരേ ട്വിറ്ററിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ് ഗംഭീര്‍. തന്റെ റെക്കോര്‍ഡിനെ അഫ്രീഡി ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

gambhir

തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറില്‍ തന്നെക്കുറിച്ചുള്ള അഫ്രീഡിയുടെ പരാമര്‍ശം ഗംഭീറിനെ രോഷാകുലനാക്കുകയായിരുന്നു. ഗംഭീറിന്റെ ചിന്താഗതിക്ക് കുഴപ്പങ്ങളുണ്ട്. ഒരു വ്യക്തിത്വവും അദ്ദേഹത്തിനില്ല. ക്രിക്കറ്റെന്ന ഗെയിമിലെ പ്രാധാന്യം കുറഞ്ഞ ഒരാള്‍ മാത്രമാണ് ഗംഭീര്‍. വലിയ റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലില്ല, ഒരു പാട് നിലപാടുകള്‍ മാത്രമുണ്ട്. ഡോണ്‍ ബ്രാഡ്മാനും ജെയിംസ് ബോണ്ടും ഒത്തുചേര്‍ന്നയാളാണ് താനെന്ന തരത്തിലാണ് ഗംഭീറിന്റെ പെരുമാറ്റമെന്നും അഫ്രീഡി വിമര്‍ശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഗംഭീര്‍ അഫ്രീഡിക്കു മറുപടി നല്‍കിയത്. കരിയറിലെ സ്വന്തം നേട്ടങ്ങള്‍ അക്കമിട്ടു പറഞ്ഞ അദ്ദേഹം അഫ്രീഡിയുടെ റെക്കോര്‍ഡ് നിരത്തി പരിഹസിക്കുകയും ചെയ്തു. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലില്‍ തന്റെയും അഫ്രീഡിയുടെയും പ്രകടനം ഗംഭീര്‍ താരതമ്യം ചെയ്യുകയും ചെയ്തു.

afridi

ആവേശകരമായ ഫൈനലില്‍ പാകിസ്താനെ മറികടന്ന് എംഎസ് ധോണി നയിച്ച ഇന്ത്യ ലോക ചാംപ്യന്‍മാരായിരുന്നു. 2007ലെ ലോകകപ്പിലെ മാത്രമല്ല 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോഴും ഫൈനലിലെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു. സ്വന്തം വയസ്സ് എത്രയാണെന്നു പോലും ഓര്‍മയില്‍ നില്‍ക്കാത്ത ഒരാള്‍ തന്റെ റെക്കോര്‍ഡുകള്‍ എങ്ങനെ ഓര്‍മിക്കാനാണ്. ഓക്കെ, ഷാഹിദ് അഫ്രീഡി നിങ്ങളെ ഇക്കാര്യം ഓര്‍മിപ്പിക്കട്ടെ. ഒന്ന്: 2007 ടി20 ലോകകപ്പ് ഫൈനല്‍, ഇന്ത്യ vs പാക്, ഗംഭീര്‍ 54 പന്തില്‍ 75 റണ്‍സ് vs അഫ്രീഡി ഒരു പന്തില്‍ 0. ഏറ്റവും പ്രധാനം: ഞങ്ങള്‍ ലോകകപ്പ് ജയിച്ചു. അതേ വഞ്ചകര്‍, കള്ളം പറയുന്നവര്‍, അവസരവാദികള്‍ എന്നിവര്‍ക്കെതിരേ തനിക്കു നിലപാടുണ്ടെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ആരും പെര്‍ഫക്ടല്ല, ഏതു കേമനും ഒരു കുറവുണ്ടാവും... കോലിയെ പുറത്താക്കാന്‍ അറിയാമെന്ന് ഷമിആരും പെര്‍ഫക്ടല്ല, ഏതു കേമനും ഒരു കുറവുണ്ടാവും... കോലിയെ പുറത്താക്കാന്‍ അറിയാമെന്ന് ഷമി

ഐപിഎല്‍ ലേലം 80-90ല്‍!! എന്ത് സംഭവിക്കും? ഈ താരങ്ങള്‍ക്കായിരിക്കും പിടിവലിഐപിഎല്‍ ലേലം 80-90ല്‍!! എന്ത് സംഭവിക്കും? ഈ താരങ്ങള്‍ക്കായിരിക്കും പിടിവലി

2007ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏകദിന മല്‍സരത്തിനിടെയാണ് ഗംഭീറും അഫ്രീഡിയും തമ്മിലുള്ള ശത്രുതയുടെ തുടക്കം. അന്നു ഗംഭീര്‍ ബാറ്റ് ചെയ്യവെയാണ് ബൗള്‍ ചെയ്തിരുന്ന അഫ്രീഡിയുമായി വാക്‌പോര് നടത്തിയത്.

Story first published: Saturday, April 18, 2020, 16:11 [IST]
Other articles published on Apr 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X