ലോകകപ്പ് കിരീടം ഇവര്‍ നേടും...പക്ഷേ മനസ്സ് പറയുന്നത്, മുന്‍ ഇന്ത്യന്‍ താരം പറയുന്നത് ഇങ്ങനെ
ദില്ലി: ലോകകപ്പില്‍ ആര് ജേതാവാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. എന്റെ ഹൃദയം പറയുന്നത് ന്യൂസിലന്റ് ജയിക്കുമെന്നാണ്. എന്നാല്‍ മനസ്സ് പറയുന്നത് ഇംഗ്ലണ്ടാണ് കിരീടം നേടുകയെന്നാണെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ന്യൂസിലന്റ് ഇംഗ്ലണ്ടിനൊപ്പം എത്തുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. അത്രയ്ക്ക് മികച്ച ഫോമിലാണ് അവര്‍ കളിക്കുന്നതെന്നും ഗംഭീര്‍ പറയുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റിലെ ബ്രാന്‍ഡാണ്. അവരുടെ ശൈലിയില്‍ പഴയതൊന്നുമില്ല. ഒട്ടും ഭയപ്പെടാതെയാണ് അവര്‍ കളിക്കുന്നത്. കൗണ്ടര്‍ അറ്റാക്കിനുള്ള മിടുക്കും അപാരമാണെന്ന് ഗംഭീര്‍ പറയുന്നു. ന്യൂസിലന്റും മികവുള്ള ടീമാണ്. എന്നാല്‍ ഇംഗ്ലണ്ടിനോളം മിടുക്ക് അവര്‍ക്കുണ്ടെന്ന് ഉറപ്പില്ലെന്നും ഗംഭര്‍ വ്യക്തമാക്കി. അവരുടെ ബൗളിംഗ് നിര ഗംഭീരമാണ്. ലോക്കി ഫെര്‍ഗൂസന്‍, ട്രെന്‍ഡ് ബൂള്‍ട്ട്, മാറ്റ് ഹെന്റി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ എതിരാളികളെ വീഴ്ത്താന്‍ കരുത്തുള്ളവരാണ്.
ഏത് ടീമിനെതിരെയും ഡോട്ട് ബോളുകള്‍ ഉണ്ടാക്കുക എന്നതാണ് കിവീസിന്റെ ബൗളിംഗ് ശൈലി. അതവര്‍ ഇംഗ്ലണ്ടിനെതിരെയും പുറത്തെടുക്കും. ഇംഗ്ലണ്ടിന്റെ ആക്രമണവും കിവികളുടെ തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അടിച്ച് തകര്‍ക്കുന്ന രീതിയാണ് ഇംഗ്ലണ്ടിനുള്ളത്. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചത് അതാണ്. പക്ഷേ അത് ഭയപ്പെടുത്തുന്നതാണെന്നും ഗംഭീര്‍ പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയയുടെ സമീപനമാണ് ഇംഗ്ലണ്ട് സെമിയില്‍ പുറത്തെടുത്തത്. സാധാരണ ഇത് മറിച്ചാണ് സംഭവിക്കേണ്ടത്. ഈ രീതി ഫൈനലില്‍ ന്യൂസിലന്റിനെതിരെ പുറത്തെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അത് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാക്കും. വലിയ മത്സരങ്ങളില്‍ നമുക്കും ചുറ്റുമുണ്ടാകുന്ന പ്രതീക്ഷകളെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് ഗംഭീര്‍ സൂചിപ്പിച്ചു. ന്യൂസിലന്റ് അവരുടെ നായകന്‍ കെയ്ന്‍ വില്യംസണെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല, ഒരു നായകനെന്ന നിലയിലും വില്യംസണെ ടീമിന് ആവശ്യമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications