Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡോണ്ട് ഗിവ് അപ്.. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍.. ഗംഭീരം ഈ തിരിച്ചുവരവ്... ഇത് ഗംഭീര്‍ സ്റ്റൈല്‍!

കൊല്‍ക്കത്ത: ഇടങ്കയ്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്കാണ് ഗംഭീറിന് വിളി വന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എത്തുന്നത്. വിരാട് കോലി ക്യാപ്റ്റനായതിന് ശേഷം ആദ്യവും.

Read More: മിന്നും ഫോം, ദുലീപ് ട്രോഫി കിരീടം.. എന്നിട്ടും വിരാട് കോലിയും കുംബ്ലെയും ഗംഭീറിനെ അവഗണിച്ചല്ലോ.. കഷ്ടം!

ആഭ്യന്തര ക്രിക്കറ്റിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഗംഭീറിനെ സെലക്ടര്‍മാര്‍ തഴയുകയായിരുന്നു. എന്നാല്‍ ഒന്നാം ടെസ്റ്റിനിടെ ഓപ്പണര്‍ കെ എല്‍ രാഹുലിന് പരിക്കേറ്റത് ഗംഭീറിന് ഒരു അവസരമായി. ഗംഭീറല്ലാതെ മറ്റൊരു ഓപ്പണിങ് ചോയിസ് സെലക്ടര്‍മാര്‍ക്കും ഇല്ലായിരുന്നു. ട്വിറ്ററിലും പുറത്തുമായി ആരാധകര്‍ ആഘോഷിക്കുകയാണ് ഗംഭീറിന്റെ ഈ തിരിച്ചുവരവ്.

എങ്ങനെ ഒഴിവാക്കാന്‍ തോന്നി

എങ്ങനെ ഒഴിവാക്കാന്‍ തോന്നി

ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും ഗൗതം ഗംഭീറിന് ഇന്ത്യന്‍ ടീമിലെത്താനായില്ല. 94, 36, 90, 59, 77 എന്നിങ്ങനെ റണ്‍സടിച്ചു ഗംഭീര്‍. പക്ഷേ ക്രിക്കറ്റ് മേലാളന്‍മാര്‍ക്ക് അഭിമതനല്ലാത്തത് ഗംഭീറിന് തിരിച്ചടിയായി.

വിരാട് കോലി കളിപ്പിക്കുമോ

വിരാട് കോലി കളിപ്പിക്കുമോ

ന്യൂസിലന്‍ഡിനെതിരെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഗംഭീറിന്റെ പേര് സെലക്ടര്‍മാര്‍ ചര്‍ച്ചയ്ക്കെടുത്തിരുന്നു. പക്ഷേ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് അനില്‍ കുംബ്ലെയും ഗംഭീര്‍ ടീമിലെത്തുന്നതിനെ എതിര്‍ത്തു. രണ്ടാം ടെസ്റ്റിന് ഗംഭീര്‍ ടീമില്‍ എത്തിയെങ്കിലും അവസാന ഇലവനില്‍ ഇടം കിട്ടുമോ. കോലിയുടെ തീരുമാനം എന്തെന്ന് കണ്ടറിയണം.

ധവാനോ ഗംഭീറോ

ധവാനോ ഗംഭീറോ

ഒന്നാം ടെസ്റ്റ് കളിച്ച കെ എല്‍ രാഹുലാണ് പരിക്ക് മൂലം പുറത്ത് പോയിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ കോലി ഫോമിലല്ലാത്ത ശിഖര്‍ ധവാനെ തിരഞ്ഞെടുക്കുമോ അതോ ഗംഭീറിന് അവസരം നല്‍കുമോ. ഗംഭീറിന് വേണ്ടിയാണ് ക്യാപ്റ്റനും കോച്ചും സെലക്ഷന്‍ സമയത്ത് ഗൗതം ഗംഭീറിനെ കൈവിട്ടത്.

 ഇത് ഗംഭീര്‍ സ്‌റ്റൈല്‍

ഇത് ഗംഭീര്‍ സ്‌റ്റൈല്‍

ന്യൂസിലന്‍ഡിനെതിരെ ടീമില്‍ ഇടം കിട്ടാത്തതില്‍ നിരാശനായിരുന്നു ഗംഭീര്‍. എനിക്ക് നിരാശയുണ്ട്. പക്ഷേ എന്നെ തോല്‍പിക്കാനാവില്ല. എനിക്ക് ആശങ്കയുണ്ട് പക്ഷേ ഞാനൊരു ഭീരുവല്ല. ധൈര്യമാണ് എന്റെ അഭിമാനം, ഞാന്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും - ഗംഭീര്‍ പറഞ്ഞു. ഈ പോരാട്ടം ഗംഭീറിനെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചു എന്ന് വേണം പറയാന്‍.

ആരാധകരുടെ ആഘോഷം

ആരാധകരുടെ ആഘോഷം

ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഗംഭീറിന് ഇടം കൊടുക്കാതിരുന്ന സെലക്ടര്‍മാരെ ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഗംഭീര്‍ ടീമിലെത്തി എന്ന വാര്‍ത്ത ആഘോഷിക്കുകയാണ് ട്വിറ്റരാദികള്‍.

ചില്ലറക്കാരനല്ല ഈ ഗംഭീര്‍

ചില്ലറക്കാരനല്ല ഈ ഗംഭീര്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടങ്ങളായിരുന്നു 2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും. ഈ രണ്ട് ഫൈനലിലും ടോപ് സ്‌കോററായിരുന്നു ഗൗതം ഗംഭീര്‍. ട്വന്റി 20 ഫൈനലില്‍ 57 റണ്‍സടിച്ച ഗംഭീര്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സടിച്ചു.

സേവാഗിന്റെ പാര്‍ട്ണര്‍

സേവാഗിന്റെ പാര്‍ട്ണര്‍

വീരേന്ദര്‍ സേവാഗിന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ തട്ടുപൊളിപ്പന്‍ ഓപ്പണറായിരുന്നു ഗംഭീര്‍. സച്ചിന്‍ - ഗാംഗുലി സഖ്യത്തിന് ശേഷം ഇന്ത്യ ഏറ്റവും മികച്ച ഓപ്പണിംഗ് പെയര്‍. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും മാത്രമല്ല ദില്ലിക്ക് വേണ്ടിയും ഐ പി എല്ലിലും ഇരുവരും ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

 ദുലീപ് ട്രോഫി വന്ന വഴി

ദുലീപ് ട്രോഫി വന്ന വഴി

യുവരാജ് സിംഗിന്റെ ഇന്ത്യ റെഡിനെ തോല്‍പിച്ചാണ് ഗൗതം ഗംഭീര്‍ ഇന്ത്യ ബ്ലൂവിനെ ദുലീപ് ട്രോഫി ചാമ്പ്യന്മാരാക്കിയത്. ഈ ദുലീപ് ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നാല് തവണ ഗംഭീര്‍ അര്‍ധസെഞ്ചുറി കടന്നിരുന്നു. മികച്ച ഫോമിലാണ് ഗൗതി എന്ന് സാരം.

കെ എല്‍ രാഹുലിന്റെ നഷ്ടം

കെ എല്‍ രാഹുലിന്റെ നഷ്ടം

ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും മികച്ച തുടക്കമാണ് കെ എല്‍ രാഹുല്‍ നല്‍കിയത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മിസ് ചെയ്യാന്‍ പോകുന്നതും ഈ തുടക്കം തന്നെയാകും. വലിയ സ്‌കോറുകള്‍ ഉയര്‍ത്താനായില്ലെങ്കിലും പോസിറ്റീവ് ആയ തുടക്കമാണ് രാഹുലിന്റെ വക ഇന്ത്യയ്ക്ക് കിട്ടിയത്. അതിവേഗം രാഹുല്‍ റണ്‍സടിച്ചുകൂട്ടി.

Story first published: Wednesday, September 28, 2016, 9:40 [IST]
Other articles published on Sep 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+