വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ഗാംഗുലി! സ്ഥാനമൊഴിയുമ്പോള്‍ ടീമിന് സമ്മാനിച്ചവരെ നോക്കൂ- ഗംഭീര്‍

ഗാംഗുലിയാണ് ധോണിക്കു മുകളിലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു

1

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായാണ് സൗരവ് ഗാംഗുലിയും എംഎസ് ധോണിയും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ക്യാപ്റ്റനെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. ഇതിനുള്ള മുഖ്യ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോകവെയാണ് ദാദയ്ക്കു നായകസ്ഥാനം ലഭിക്കുന്നത്. പിന്നീട് ഗാംഗുലി തന്റെ അഗ്രസീവ് ശൈലിക്കു യോജിച്ച താരങ്ങളെ കണ്ടെത്തി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു. മറുഭാഗത്ത് ഫാബ് ഫൈവില്‍പ്പെട്ട ഇതിഹാസ താരങ്ങള്‍ പടിയിറങ്ങുന്നതിനു സാക്ഷിയായ ധോണി പക്ഷെ അതിന്റെ അഭാവം ടീമിനെ ബാധിക്കാതെയാണ് മുന്നോട്ട് നയിച്ച് നേട്ടങ്ങള്‍ കൊയ്തത്.

ടീമിനെ സമ്മാനിച്ച് പടിയിറങ്ങിയവര്‍

ടീമിനെ സമ്മാനിച്ച് പടിയിറങ്ങിയവര്‍

മികച്ച ടീമിനെ സമ്മാനിച്ച ശേഷം പടിയിറങ്ങിയ ക്യാപ്റ്റന്‍മാരെന്ന നിലയില്‍ താരതമ്യം ചെയ്യുമ്പോള്‍ ഗാംഗുലിക്കും താഴെയാണ് ധോണിയെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഇതതു മാനദണ്ഡമാക്കിയാല്‍ ഗാംഗുലി തന്നെയാണ് മികച്ച ക്യാപ്റ്റന്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ നടത്തിയ പോളിലാണ് ഗംഭീര്‍ മികച്ച ക്യാപ്റ്റനെ തിരഞ്ഞേടുത്തത്.
ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടറുമായ ഗ്രേയം സ്മിത്ത്, ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര, ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കെ ശ്രീകാന്ത് എന്നിവരും പോളില്‍ പങ്കെടുത്തിരുന്നു.

ധോണി നല്‍കിയ താരങ്ങള്‍

ധോണി നല്‍കിയ താരങ്ങള്‍

ഗാംഗുലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്ന സമയത്ത് കഴിവുറ്റ കുറച്ചു താരങ്ങളെ മാത്രമേ ധോണി തന്റെ പിന്‍ഗാമിയായ വിരാട് കോലിക്കു സംഭാവന ചെയ്തിട്ടുള്ളൂവെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ധോണിയുടെ സംഭാവന കോലിയെക്കൂടാതെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ്. എന്നാല്‍ ഗാംഗുലിയെ നോക്കൂ. യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ തുടങ്ങിയ മികച്ച കളിക്കാരെ ഗാംഗുലി ധോണിക്കു കൈമാറിയതായി ഗംഭീര്‍ വ്യക്തമാക്കി.

മികച്ച താരങ്ങള്‍

മികച്ച താരങ്ങള്‍

ഗാംഗുലി ധോണിക്കു നല്‍കിയ താരങ്ങളെല്ലാം കേമന്‍മാരായിരുന്നു. യുവരാജിനെ തന്നെ നോക്കൂ. 2011ലെ ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു അദ്ദേഹം. സെവാഗ്, സഹീര്‍, ഹര്‍ഭജന്‍ എന്നിവരെല്ലാം ലോകം കീഴടക്കാന്‍ ശേഷിയുള്ള താരങ്ങളായിരുന്നു.
അതേസമയം, ഇത്രയും പ്രതിഭയുള്ള വളരെ കുറച്ചു പേരെ മാത്രമേ ധോണി തന്റെ പിന്‍ഗാമിയായ കോലിക്കു നല്‍കിയുള്ളൂ. അതില്‍ തന്നെ ധോണിയെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ശേഷിക്കുന്നത് രോഹിത് അല്ലെങ്കില്‍ ബുംറ മാത്രമാണെന്നും ഗംഭീര്‍ വിശദമാക്കി.

മികച്ച ക്യാപ്റ്റന്‍മാര്‍

മികച്ച ക്യാപ്റ്റന്‍മാര്‍

ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സി മിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. കാരണം ഇന്ത്യന്‍ ടീമില്‍ വിജയതൃഷ്ണ കൊണ്ടുവന്ന, വിദേശത്തും ജയിക്കാനാവുമെന്ന ധൈര്യം കൊണ്ടു വന്ന നായകനാണ് ദാദ. വിദേശത്ത് ഇന്ത്യ ടെസ്റ്റുകള്‍ ജയിക്കാന്‍ തുടങ്ങിയത് ഗാംഗുലിയുടെ വരവിനു ശേഷമായിരുന്നു. പാകിസ്താനില്‍ ടെസ്റ്റ് പരമ്പര ജയിപ്പിച്ച അദ്ദേഹം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ അവരുടെ നാട്ടിലും ഇന്ത്യക്കു ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ചു. 2003ലെ ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായത് ദാദയ്ക്കു കീഴിലാണ്.
അതേസമയം, ഇന്ത്യയെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ആദ്യമായി ഒന്നാമതെത്തിച്ച ക്യാപ്റ്റനാണ് ധോണി. ഇന്ത്യയെ രണ്ടു ലോകകപ്പ് വിജയങ്ങളിലേക്കു നയിച്ച അദ്ദേഹം ടീമിന് ചാംപ്യന്‍സ് ട്രോഫിയും നേടിത്തന്നിരുന്നു.

Story first published: Monday, July 13, 2020, 11:49 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X